Kerala News July 4th Highlights: പൊലീസിലെ മൂന്നാം മുറ അവസാനിപ്പിക്കണം: വി.എസ്.അച്യുതാനന്ദന്‍

Kerala News July 4th Highlights: മൂന്നാം മുറ നടത്തുന്നവരെ പൊലീസിൽ നിന്ന് പുറത്താക്കണമെന്നും വി.എസ്.അച്യുതാനന്ദൻ

Vanitha Mathil, Vanithaa Mathil, വനിതാ മതിൽ, വനിത മതിൽ, കാനം രാജേന്ദ്രൻ, വിഎസ്, വിഎസ് അച്യുതാനന്ദൻ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

Kerala News July 4th Highlights: തിരുവനന്തപുരം: പൊലീസിലെ മൂന്നാം മുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് വി.എസ്.അച്യുതാനന്ദന്‍. മൂന്നാം മുറക്കാരെ പൊലീസില്‍ നിന്ന് പുറത്താക്കണം. തിരുത്താന്‍ സാധിക്കാത്തവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്. കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം കൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ശബരിമല യുവതീപ്രവേശനം തടയൽ ആചാരസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ കർമ്മസമിതി സംസ്ഥാന യോഗത്തിൽ തീരുമാനം. നിയമനിർമ്മാണത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തിയില്ലെങ്കിൽ ഇതുവരെ നടത്തിയ സമരങ്ങൾ വെറുതെയാകുമെന്നും ശബരിമല കർമ്മസമിതി പ്രവർത്തന റിപ്പോർട്ടിൽ വിമർശനം ഉയർന്നു.

ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമ നിർമാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചു. കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് ദക്ഷിണേന്ത്യയിൽ ബിജെപി വോട്ട് ചോദിച്ചത്.

Live Blog

Kerala news today in Malayalam with live updates of weather, traffic, train services and airlines


19:56 (IST)04 Jul 2019

മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

2019 ജൂലൈ 04 മുതൽ 08 വരെ മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിലേക്ക് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നും ശക്തമായ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മേൽ പറഞ്ഞ സമുദ്ര ഭാഗങ്ങളിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് നിർദേശം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് നിർദേശം നൽകിയിരിക്കുന്നത്. 

19:47 (IST)04 Jul 2019

രാഹുലിന്റെ രാജി പുതുതലമുറയ്ക്കുള്ള സന്ദേശമെന്ന് കെസി വേണുഗോപാല്‍

അധികാര സ്ഥാനങ്ങള്‍ കടിച്ചുതൂങ്ങാനുള്ളതല്ല എന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധിയുടെ രാജി നല്‍കുന്നതെന്ന് കെ.സി. വേണുഗോപാല്‍. പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടച്ചു വാര്‍ക്കേണ്ടതുണ്ടെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം പറഞ്ഞു.

18:34 (IST)04 Jul 2019

മൂന്നാം മുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് വി.എസ്.അച്യുതാനന്ദന്‍

പൊലീസിലെ മൂന്നാം മുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് വി.എസ്.അച്യുതാനന്ദന്‍. മൂന്നാം മുറക്കാരെ പൊലീസില്‍ നിന്ന് പുറത്താക്കണം. തിരുത്താന്‍ സാധിക്കാത്തവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്. കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം കൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.

17:43 (IST)04 Jul 2019

സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം ഉടനില്ല

സംസ്ഥാനത്ത് ഈ മാസം 15 വൈദ്യുതി നിയന്ത്രണമുണ്ടാക്കില്ല. കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. 

16:38 (IST)04 Jul 2019

സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് നാളെ

സീറോ മലബാര്‍ സഭയില്‍ ആഭ്യന്തര കലാപം ആളികത്തി നില്‍ക്കെ അടിയന്തര സിനഡ് നാളെ (വെള്ളിയാഴ്ച) ചേരും. കര്‍ദിനാളിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദകിര്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള സിനഡ് യോഗമാണ് നാളെ നടക്കാന്‍ പോകുന്നത്. കര്‍ദിനാളിനെതിരെ പരസ്യമായി രംഗത്തുവന്ന വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്നെല്ലാം സിനഡില്‍ ചര്‍ച്ചയായേക്കും. കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. വൈദികര്‍ പരസ്യ പ്രതിഷേധം നടത്തിയ സംഭവമായിരിക്കും സിനഡിലെ മുഖ്യ ചര്‍ച്ചാ വിഷയം. Read More

15:29 (IST)04 Jul 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: ജസ്റ്റിസ് വി.കെ.മോഹനന്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു

കസ്റ്റഡി മരണം നടന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പൊലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനനും അംഗങ്ങളും സന്ദര്‍ശിച്ചു. ഇരുഭാഗത്തിന്റേയും ഭാഗങ്ങള്‍ കേട്ട് തെളിവുകള്‍ ശേഖരിച്ച് നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് മോഹനന്‍ വ്യക്തമാക്കി വ്യക്തമാക്കി. രാ​ജ്കു​മാ​റി​നെ പൊ​ലീ​സ് അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ൽ വ​ച്ചു മ​ർ​ദി​ച്ച​തു മൂ​ന്നു ദി​വ​സമെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. ജൂ​ണ്‍ 12-ന് ​വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന 15 വ​രെ രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വ​ച്ച് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നു ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്നു.  Read More

15:28 (IST)04 Jul 2019

‘എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം’; മുഖ്യമന്ത്രിക്കെതിരെ ഷാഫി

പൊലീസ് സേനയുടെ വീഴ്ചകളില്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം നിയമസഭയില്‍. പൊലീസ് മര്‍ദനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് വാദിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്തുവന്നു.  പൊലീസ് മര്‍ദനവും മറ്റ് വീഴ്ചകളും ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്ന് ഷാഫി നിയമസഭയില്‍ ചോദിച്ചു. കൃത്യമായ ഇടവേളകളില്‍ ആളെ കൊല്ലുന്നത് കേരള പൊലീസ് നിര്‍ത്തണം. ഭാര്യയെ തല്ലിയാല്‍ തല്ലുന്നവനെ തല്ലിക്കൊല്ലാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുമ്പോള്‍ എങ്ങനെയാണ് സംസ്ഥാനത്ത് ക്രമസമാധാനം നടപ്പാക്കുകയെന്ന് ഷാഫി ചോദിച്ചു. Read More

14:27 (IST)04 Jul 2019

കെ.എസ്.ഇ.ബിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

വൈദ്യുതി ലൈൻ അപകടങ്ങളിൽ കെ.എസ്.ഇ.ബിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇനി അപകട മരണമുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്ന് കോടതി വ്യക്തമാക്കി. മരിക്കുന്നവർക്ക് 10 ലക്ഷം നഷ്ടപരിഹാരം
നൽകിയിട്ട് എന്തു കാര്യമെന്ന് കോടതി ചോദിച്ചു. മനുഷ്യ ജീവൻ അമൂല്യമാണന്നും അത് നഷ്ടപ്പെടാതിരിക്കാൻ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

13:09 (IST)04 Jul 2019

ജര്‍മന്‍ യുവതിയുടെ തിരോധാനം

ജര്‍മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. ലിസ വെയില്‍സിനെ കണ്ടെത്താനായി കേരളാ പൊലീസ് ഇന്റർപോളിനെ സമീപിച്ചതോടെ ഇന്റർപോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിക്കും. ഇതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോള്‍ ലിസ വെയിൽസിന്റെ വിവരങ്ങൾ കൈമാറും.

12:57 (IST)04 Jul 2019

സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പിലാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല എന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം. പിറവം പള്ളിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് പാലിച്ചില്ല. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്നും ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവ പറഞ്ഞു.

12:56 (IST)04 Jul 2019

സംസ്ഥാന സർക്കാർ സമവായത്തിലൂടെ വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് ഒരേ സമീപനമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിലൂടെ സുപ്രീം കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

11:28 (IST)04 Jul 2019

Kerala Karunya Plus KN-272 Lottery Result Today: കാരുണ്യ പ്ലസ് KN-272 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-272 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ http://www.malayalam.indianexpress.comൽ അറിയാം. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. Read More

10:24 (IST)04 Jul 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്‍കുമാറിനെ മൂന്ന് ദിവസം മര്‍ദ്ദിച്ചു; രേഖകളില്‍ കൃത്രിമം നടത്തി

രാ​ജ്കു​മാ​റി​നെ പോ​ലീ​സ് അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ൽ വ​ച്ചു മ​ർ​ദി​ച്ച​തു മൂ​ന്നു ദി​വ​സമെന്ന് റിമാന്റേ റിപ്പോര്‍ട്ട്. ജൂ​ണ്‍ 12-ന് ​വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന 15 വ​രെ രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വ​ച്ച് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നു ക്രെം​ബ്രാ​ഞ്ച് പ​റ​യു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ർ സ്റ്റേ​ഷ​ൻ രേ​ഖ​ക​ളി​ല​ട​ക്കം കൃ​ത്രി​മം കാ​ണി​ച്ചെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്റ്റേ​ഷ​ൻ രേ​ഖ​ക​ൾ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്താ​ണ് ക്രൈം​ബ്രാ​ഞ്ച് വി​വ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. Read More

09:59 (IST)04 Jul 2019

ജാമ്യം കിട്ടിയതോടെ വെളിച്ചത്ത് വന്ന് ബിനോയ്; ബുധനാഴ്‍ച്ച രാത്രി മുംബൈക്ക് പറന്നു

കേരള പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ബിനോയ് കോടിയേരി തിരുവനന്തപുരത്ത് നിന്ന്​ മുംബൈക്ക് പറന്നു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ അഭിഭാഷകനൊപ്പം ബിനോയ് മുംബൈക്ക് പോയത്.  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബൈ കോടതി മുൻകൂർ ജാമ്യം നൽകിയതോടെയാണ് അദ്ദേഹം മുംബൈക്ക് പോയത്. അന്വേഷണ ഉദ്യോഗസ്ഥ​ന് മുമ്പാകെ ഹാജരാവണമെന്ന് കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ്​ ബിനോയി മുംബൈക്ക് പറന്നത്. Read More

09:58 (IST)04 Jul 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: സിപിഒ സജീവ് ആന്റണിയെ റിമാന്റ് ചെയ്തു; എസ്ഐ സാബു ആശുപത്രിയില്‍

പീരുമേട് സബ് ജയിലിൽ രാജ്‌കുമാറിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഒ സജീവ് ആന്റണിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അറസ്റ്റിലായ നെടുങ്കണ്ടം എസ്ഐ സാബു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയാണ്. കസ്റ്റഡി മർദനത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. എസ്ഐയുടെ നേതൃത്വത്തിലായിരുന്നു രാജ്കുമാറിനെ തല്ലിച്ചതച്ചത്. അറസ്റ്റിലായ എസ്ഐ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടാല്‍ ഇദ്ദേഹത്തെ ഇന്ന് തന്നെ റിമാന്റ് ചെയ്യും. Read More

09:55 (IST)04 Jul 2019

മകളെ കൊന്നത് കാണിച്ച് കൊടുത്ത് മഞ്ജുഷ

നെടുമങ്ങാട് 16 വയസ്സുകാരി മീരയെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് മഞ്ജുഷയെയും കാമുകന്‍ അനീഷിനെയും തെളിവിനെടുപ്പിനെത്തിച്ചു. ഏക മകളെ ഒഴിവാക്കി കാമുകനൊപ്പം സൈ്വരവിഹാരം നടത്താനായി തെക്കുംകര പറണ്ടോട്‌ കുന്നില്‍ വീട്ടില്‍ മഞ്‌ജുഷ നടപ്പാക്കിയ കൊലപാതകം അതേപടി പൊലീസിന് കാണിച്ച് കൊടുത്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഴുത്തില്‍ ഷാള്‍ മുറുക്കുന്നത് പോലെ കാണിച്ചാണ് കൊലപാതകം നടത്തിയത് എങ്ങനെയെന്ന് മഞ്ജുഷ കാണിച്ചത്. Read More

Kerala News July 4th Highlights: പീഡനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ സംരക്ഷിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രാകൃതമായ രീതിയിലാണ് രാജ്‌കുമാറിനെ മർദ്ദിച്ചത്. തുടയിലും കാൽവെള്ളയിലും മർദ്ദിച്ചിട്ടുണ്ട്. കേസിലെ ഒന്നും നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. എസ്.ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അതേസമയം ഇടുക്കി എസ്‌പി വേണുഗോപാലിനെ സ്ഥലം മാറ്റും. കെ.ബി വേണുഗോപാലിന് പുതിയ ചുമതലകൾ ഉടൻ നൽകില്ല.

വൈദ്യുതി ലൈൻ അപകടങ്ങളിൽ കെ.എസ്.ഇ.ബിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇനി അപകട മരണമുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്ന് കോടതി വ്യക്തമാക്കി. മരിക്കുന്നവർക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകിയിട്ട് എന്തു കാര്യമെന്ന് കോടതി ചോദിച്ചു. മനുഷ്യ ജീവൻ അമൂല്യമാണന്നും അത് നഷ്ടപ്പെടാതിരിക്കാൻ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ന് രാവിലെ 10.30നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാലം പൂർണമായി പൊളിക്കണോ അറ്റകുറ്റപ്പണി മതിയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
രണ്ടാഴ്ച മുമ്പ് ഐഐടി വിദഗ്ധരും ഇ ശ്രീധരനും സംയുക്തമായി പാലാരിവട്ടം പാലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മർദ്ദനമാണെന്ന് റിമാൻഡ് റിപ്പോർട്ട്. ന്യൂമോണിയയ്ക്ക് കാരണം ക്രൂരമായ മർദ്ദനമുറകളാണ്. മർദ്ദനം തടയാൻ എസ്ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നാല് പ്രതികളാണ് കേസിലുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news kerala news today malayalam live updates july 04 weather crime traffic train airport

Next Story
‘അനക്കം നിലയ്ക്കുന്നത് വരെ കഴുത്തില്‍ ഇതുപോലെ ഷാള്‍ മുറുക്കി’; മകളെ കൊന്നത് കാണിച്ച് കൊടുത്ത് മഞ്ജുഷMeera murder, മീരയുടെ കൊലപാതകം, Murder, കൊലപാതകം, Trivandrum, തിരുവനന്തപുരം, mother, അമ്മ, lover, കാമുകന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com