Kerala News Today Highlights: ശാന്തിവനത്തിനായി പ്രതിഷേധം; മുടിമുറിച്ച് ഉടമ, മുഖ്യമന്ത്രിക്ക് അയക്കും

Kerala News Today Highlights: എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്വകാര്യ ബില്ലിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

Kerala News Today Highlights: കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ സംരക്ഷിത വനമായ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചത് പ്രതിഷേധത്തിന് വഴിയൊരുക്കി. കെഎസ്ഇബി മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചുനീക്കാന്‍ ആരംഭിച്ചതോടെ ശാന്തിവനം ഉടമ മീന മേനോന്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. ശാന്തിവനം സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്നു പൊലീസ് സംരക്ഷണത്തിലാണ് കെ.എസ്.ഇ.ബി ശിഖിരങ്ങള്‍ മുറിച്ചുനീക്കിയത്. മുടി മുറിച്ചത് പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും മീന മേനോന്‍ പറഞ്ഞു.

ഇടുക്കി പഞ്ചാലിമേട്ടില്‍ നാട്ടിയ കുരിശുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോ എന്നറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി.ടി രവികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി.

ദേവസ്വം ഭൂമിയിലെ കുരിശുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കുപ്പക്കയം സ്വദേശി ജി അരുണ്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വില്ലേജ് ഓഫീസറുടെ ഉത്തരവില്‍ സര്‍ക്കാര്‍ മിച്ചഭൂമിയിലെ കുരിശുകള്‍ നീക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയ കോടതി കുരിശുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണോ അതോ ദേവസ്വം ഭൂമിയിലാണോ എന്ന സംശയം ഉന്നയിച്ചു .ദേവസ്വം ഭൂമിയിലാണ് കുരിശുകള്‍ എങ്കില്‍ മാത്രമേ ദേവസ്വം ബഞ്ചിനു ഇടപെടാനാവൂ എന്നും കോടതി വ്യക്തമാക്കി.

Live Blog

Kerala news today in Malayalam with live updates of weather, traffic, train services and airlines


21:11 (IST)19 Jun 2019

മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ക​ട​ൽ​ത്തീ​ര​ത്ത് നി​ന്ന് 50 മീ​റ്റ​ർ ദൂ​ര​ത്ത് താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും. 18,850 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മ​റ്റൊ​രി​ട​ത്തേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.

19:33 (IST)19 Jun 2019

ശാന്തിവനത്തിനായി പ്രതിഷേധം; മുടിമുറിച്ച് ഉടമ, മുഖ്യമന്ത്രിക്ക് അയക്കും

കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ സംരക്ഷിത വനമായ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചത് പ്രതിഷേധത്തിന് വഴിയൊരുക്കി. കെഎസ്ഇബി മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചുനീക്കാന്‍ ആരംഭിച്ചതോടെ ശാന്തിവനം ഉടമ മീന മേനോന്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. ശാന്തിവനം സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്നു പൊലീസ് സംരക്ഷണത്തിലാണ് കെ.എസ്.ഇ.ബി ശിഖിരങ്ങള്‍ മുറിച്ചുനീക്കിയത്. മുടി മുറിച്ചത് പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും മീന മേനോന്‍ പറഞ്ഞു.

19:27 (IST)19 Jun 2019

അനിശ്ചിതകാല പണിമുടക്ക് മാറ്റി

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. സ്റ്റെപ്പന്‍ഡ് വര്‍ധിപ്പിക്കാമെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. എന്നാല്‍, മന്ത്രി തന്ന ഉറപ്പ് ജൂലൈ എട്ടിനകം നടപ്പിലായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

16:59 (IST)19 Jun 2019

‘എന്തിനാണ് നിങ്ങള്‍ ചൈനയെ ആക്ഷേപിക്കുന്നത്’; ബല്‍റാമിനോട് പിണറായി

പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പുകോര്‍ത്ത് വി.ടി.ബല്‍റാം എംഎല്‍എ. നിയമസഭയിലാണ് ഇരുവരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. മജിസ്റ്റീരിയല്‍ അധികാരം നല്‍കി പൊലീസ് കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ ബല്‍റാം ചോദ്യം ചെയ്തു. അടിയന്തര പ്രമേത്തിനിടെയാണ് ബല്‍റാം ഇക്കാര്യം ഉന്നയിച്ചത്. അതിനിടയില്‍ ചൈനയും ചര്‍ച്ചകളില്‍ കയറി വന്നു. ബല്‍റാം ചൈനക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടപ്പെട്ടില്ല. ബല്‍റാം നടത്തിയ ചൈന വിരുദ്ധ പരാമര്‍ശം മുഖ്യമന്ത്രി ചോദ്യം ചെയ്തു. അന്ധമായ വിരോധം എന്തിനാണ് ചൈനയോട് എന്ന് പിണറായി വിജയന്‍ സഭയില്‍ ചോദിച്ചു.

16:22 (IST)19 Jun 2019

‘എസ്‌കോര്‍ട്ടും സ്റ്റേറ്റ് കാറും മാത്രമല്ല മന്ത്രിപ്പണി’; നിയമസഭയില്‍ ഗണേഷ് കുമാര്‍ എംഎല്‍എ

ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരെ നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎംഎല്‍എ. കെ.എസ്.ആര്‍.ടി. ഡിപ്പോകള്‍ നഷ്ടമെന്നു വരുത്തി അടച്ചുപൂട്ടാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഇതിന് ഗതാഗത മന്ത്രി കൂട്ടുനില്‍ക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

15:44 (IST)19 Jun 2019

കാര്‍ട്ടൂണ്‍ വിവാദം; സര്‍ക്കാര്‍ വിധി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍

കാര്‍ട്ടൂണ്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്‍. വിധി നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിധി നിര്‍ണയം കഴിഞ്ഞ് ഫലം പ്രഖ്യാപിക്കും വരെ ആരാണ് വിജയി എന്ന് സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ അറിയില്ലെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. സിനിമാ അവാര്‍ഡിലാണെങ്കിലും മറ്റ് അവാര്‍ഡുകളിലാണെങ്കിലും സര്‍ക്കാര്‍ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ട്ടൂണ്‍ വിധി നിര്‍ണയത്തില്‍ ഇനി എന്ത് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്നും മന്ത്രി എ.കെ.ബാലന്‍ കൂട്ടിച്ചേര്‍ത്തു.

14:33 (IST)19 Jun 2019

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റം; പൊലീസിനെതിരെ തൃശൂര്‍ കറന്റ് ബുക്‌സ്

ജേക്കബ് തോമസ് ഐപിഎസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പുസ്തക പ്രസാധകര്‍ക്കു നേരിയുള്ള പൊലീസ് നടപടി പ്രസാധക രംഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഉള്ള കൈകടത്തലാണെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ ജോണി. Read More

11:55 (IST)19 Jun 2019

ഫ്ളക്സ് കേസ്: യൂണിവേഴ്സിറ്റി യൂണിയൻ നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി

ഫ്‌ളക്‌സ് കേസില്‍ കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ഒരു മാസത്തിനുള്ളില്‍ കോടതിയെ അറിയിക്കണം. കോട്ടയം മുനിസിപ്പല്‍ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്കയച്ച കത്തിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. കേസ് പരിഗണിച്ച കോടതി കോട്ടയം എസ്പി യെ രൂക്ഷമായി വിമര്‍ശിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ എന്താണ് ഇത്ര താമസം എന്ന് കോടതി ചോദിച്ചു. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്നും കോടതി ചോദിച്ചു. യൂണിവേഴ്‌സിറ്റി കലോല്‍സവത്തിന്റെ ഭാഗമായി സ്ഥാപിച്ച അനുമതിയില്ലാത്ത ബോര്‍ഡുകള്‍ നീക്കയതിനെ തുടര്‍ന്നാണ് യൂണിയന്‍ നേതാക്കള്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഓഫീസില്‍ ഉപരോധിച്ചത്. ഫെബ്രുവരിയിലായിരുന്നു സംഭവം

10:59 (IST)19 Jun 2019

കുടിവെള്ളമില്ല; ചെന്നൈയിലെ 100 ഹോസ്റ്റലുകള്‍ അടച്ചുപൂട്ടി

സംസ്ഥാനത്ത് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ഇതിന് വിരുദ്ധമായി തലസ്ഥാനമായ ചെന്നൈയില്‍ 100 ഹോസ്റ്റലുകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ഏതാനും ദിവസമായി പല ഹോസ്റ്റലുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി ചെന്നൈ ഹോസ്റ്റല്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. തങ്ങളുടെ 350 അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 100 ഹോസ്റ്റലുകളെങ്കിലും പ്രവര്‍ത്തനം നിര്‍ത്തുകയും അന്തേവാസികളോട് താമസം മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അസോസിയേഷന്‍ അറിയിച്ചു. കേരളത്തിൽ നിന്നും വിദ്യാഭ്യാസത്തിനും ജോലിക്കുമായി എത്തിയ നിരവധി ആളുകൾ ചെന്നൈയിലെ വിവിധ ഹോസ്റ്റലുകളിൽ താമസിക്കുന്നുണ്ട്. Read More

09:26 (IST)19 Jun 2019

Akshaya Lottery AK-400 Result Today: അക്ഷയ AK-400 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-400 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവാകും. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. Read More

09:24 (IST)19 Jun 2019

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കൊല്ലം ഇരവിപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി ഷിനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.  പ്രതി വീടിന്റെ ഓടിളക്കി യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ യുവതി അയല്‍വാസികളോട് കാര്യം പറയുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിന് കാരണം. ഇയാളില്‍ നിന്നും ലൈറ്ററും പിടിച്ചെടുത്തിട്ടുണ്ട്. Read More

09:23 (IST)19 Jun 2019

അജാസിന് ന്യൂമോണിയ; അന്വേഷണ വിധേയമായി പ്രതിയെ സസ്പെൻഡ് ചെയ്തു

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യ(32)യെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസുകാരന്‍ അജാസിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അജാസിന് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്.  ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ കാക്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍.എ. അജാസിനെ അന്വേഷണത്തിന്റെ ഭാഗമായാണ് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക്കാണ് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും എസ്.പി. ഉത്തരവിട്ടു. Read More

Kerala News Today Live Updates: ശബരിമല യുവതീ പ്രവേശനത്തില്‍ നിയമനിര്‍മാണം നടത്തും എന്നത് യുഡിഎഫിന്റെ പൊതുതീരുമാനമാണ്. ഓര്‍ഡിനന്‍സ് ഇറക്കണം എന്നത് യുഡിഎഫിന്റെ പൊസിഷനാണ്. തിരഞ്ഞെടുപ്പിന് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് ജനങ്ങളില്‍ നിന്ന് വോട്ട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇതേ കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടുണ്ട്. യുഡിഫ് ഏകകണ്‌ഠേന എടുത്ത തീരുമാനമാണ് ശബരിമല യുവതീ പ്രവേശനത്തിലെ ബില്‍.

ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമനിര്‍മ്മാണമാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയതാണ്. സ്വകാര്യ ബില്ലുകള്‍ക്കുണ്ടാകുന്ന അവസ്ഥ എന്താണെന്ന് നമുക്കറിയാമെന്നും അതു തന്നെ ഇവിടെയും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്വകാര്യ ബില്ലിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശബരിമലയിലെ യുവതീ പ്രവേശനം തടയുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ.കെ.പ്രേമചന്ദ്രൻ എംപി. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും പതിവുപോലെ തുടരണമെന്നുമാണ് ബില്ലിലെ പ്രധാന ആവശ്യം. യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ല് ലോക്സഭയിലെത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലും ഏറെ ചർച്ചകൾക്ക് കാരണമാകും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ബില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നിലപാട് ശക്തമാക്കുമെന്നും യുഡിഎഫും കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news kerala news today malayalam live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express