scorecardresearch

Kerala News 23th July Highlights: മട്ടന്നൂർ ഷുഹൈബ് വധം: സിപിഎം നേതാക്കളുടെ പങ്കിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കാർ

Kerala News 23th July Highlights: കേസിൽ നാളെയും വാദം തുടരും

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

Kerala News 23th July Highlights: കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പങ്കിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കാർ. ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് സർക്കാർ വാദത്തിനിടെ ഇക്കാര്യം അറിയിച്ചത്.

ഉന്നത നേതാക്കൾക്കു പങ്കുണ്ടെന്ന് പ്രതികൾ പറഞ്ഞിട്ടില്ല. പ്രാദേശിക തലത്തിലുള്ള വൈരത്തെ തുടർന്ന് നടന്ന കൊലപാതകമാണ്. ഏതെങ്കിലും നേതാക്കൾക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ നാളെയും വാദം തുടരും. സർക്കാരിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ വിജയ് ഹസാരിയ ആണ് ഹാജരായത്.

Read More: Kerala Weather Live: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു

പിഎസ്‍സിക്കെതിരെ യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സംഘർഷമുണ്ടായപ്പോൾ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്‍സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾ പിഎസ്‍സി റാങ്ക് പട്ടികയിൽ വന്നതിനെതിരെയായിരുന്നു യുവമോർച്ചയുടെ മാർച്ച്.

Live Blog

Kerala News 23th July Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


21:33 (IST)23 Jul 2019

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.

21:33 (IST)23 Jul 2019

മഴ തുടരും, മൂന്ന് ജില്ലകളിൽ അലർട്ട്

24 ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായോ (115 മില്ലീമീറ്റർ വരെ) അതിശക്തമായോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ) ഉള്ള മഴയ്ക്ക് സാധ്യതയുണ്ട്. 24 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ഇടുക്കി, കോഴിക്കോട്, വയനാട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തല കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകി. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്.

21:29 (IST)23 Jul 2019

വ്യവസായി കൊച്ചൗസേപ്പ്  ചിറ്റിലപ്പിള്ളിക്ക് കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ്

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങൾക്ക് കത്തെഴുതിയത് കോടതിയലക്ഷ്യമാണെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി അഡ്വ.എസ് അശ്വകുമാർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചത്. ചിറ്റിലപ്പള്ളിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ അഡ്വക്കറ്റ് ജനറൽ നേരത്തെ അനുമതി നൽകിയിരുന്നു. ചിറ്റിലപ്പള്ളിയുടെ വാട്ടർ തീം പാർക്കിൽ റൈഡിൽ നിന്നു വീണു പരുക്കേറ്റ് വീൽ ചെയറിലായ തൃശൂർ സ്വദേശിയായ യുവാവിന്റെ നഷ്ട പരിഹാരക്കേസ് പരിഗണിക്കവെ ജഡ്ജി ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്ന് ചിറ്റിലപ്പിള്ളി എഴുതിയ കത്താണ് കോടതിയലക്ഷ്യത്തിന് വഴിവെച്ചത്.

19:02 (IST)23 Jul 2019

കൊച്ചിയിലെ ലാത്തിച്ചാർജിൽ പൊലീസിനും പരുക്ക്

18:56 (IST)23 Jul 2019

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടുന്നത് സംസ്ഥാനത്ത് തീരുമാനിക്കാം

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടുന്നത് സംസ്ഥാനത്ത് തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക്. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് ആര്‍ബിഐ അധികാരം നല്‍കി.

18:42 (IST)23 Jul 2019

മട്ടന്നൂർ ഷുഹൈബ് വധം: സിപിഎം നേതാക്കളുടെ പങ്കിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കാർ

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പങ്കിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കാർ. ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് സർക്കാർ വാദത്തിനിടെ ഇക്കാര്യം അറിയിച്ചത്.
ഉന്നത നേതാക്കൾക്കു പങ്കുണ്ടെന്ന് പ്രതികൾ പറഞ്ഞിട്ടില്ല. പ്രാദേശിക തലത്തിലുള്ള വൈരത്തെ തുടർന്ന് നടന്ന കൊലപാതകമാണ്. ഏതെങ്കിലും നേതാക്കൾക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ നാളെയും വാദം തുടരും. സർക്കാരിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ
വിജയ് ഹസാരിയ ആണ് ഹാജരായത്.

16:20 (IST)23 Jul 2019

‘മുല്ലപ്പള്ളിക്കാകാമെങ്കില്‍ എനിക്കും ആകാം’; ആഞ്ഞടിച്ച് അനില്‍ അക്കര

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് അനില്‍ അക്കര എംഎല്‍എ. മുല്ലപ്പള്ളിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണം ചോദിച്ചപ്പോഴാണ് അനില്‍ അക്കര വിമര്‍ശനമുന്നയിച്ചത്. ഫേസ്ബുക്കിലൂടെ മുല്ലപ്പള്ളിക്ക് വിമര്‍ശിക്കാനും അഭിപ്രായം പറയാനും സാധിക്കുമെങ്കില്‍ തനിക്കും അത് ആകാമെന്ന് അനില്‍ അക്കര പറഞ്ഞു. കെപിസിസി പ്രസിഡന്റ് അല്ല എന്നേയുള്ളൂ താനും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്നും അനില്‍ അക്കര പറഞ്ഞു. Read More

16:20 (IST)23 Jul 2019

‘മുല്ലപ്പള്ളിക്കാകാമെങ്കില്‍ എനിക്കും ആകാം’; ആഞ്ഞടിച്ച് അനില്‍ അക്കര

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് അനില്‍ അക്കര എംഎല്‍എ. മുല്ലപ്പള്ളിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണം ചോദിച്ചപ്പോഴാണ് അനില്‍ അക്കര വിമര്‍ശനമുന്നയിച്ചത്. ഫേസ്ബുക്കിലൂടെ മുല്ലപ്പള്ളിക്ക് വിമര്‍ശിക്കാനും അഭിപ്രായം പറയാനും സാധിക്കുമെങ്കില്‍ തനിക്കും അത് ആകാമെന്ന് അനില്‍ അക്കര പറഞ്ഞു. കെപിസിസി പ്രസിഡന്റ് അല്ല എന്നേയുള്ളൂ താനും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്നും അനില്‍ അക്കര പറഞ്ഞു. Read More

14:17 (IST)23 Jul 2019

അപൂർവ സസ്യമായ മൂട്ടിപ്പഴം ഇടുക്കിയിലും

വനത്തില്‍ മാത്രം വളരുന്ന അപൂര്‍വ ഔഷധ സസ്യമായ മൂട്ടിപ്പഴം ഇപ്പോള്‍ ഇടുക്കിയിലും. വണ്ണപ്പുറം അമ്പലപ്പടി മലേക്കുടിയില്‍ ബേബി ജോര്‍ജാണ് മൂട്ടിപ്പഴം വ്യാവസായികാടിസ്ഥാനത്തില്‍ വിജയകരമായി ചെയ്യാനാവുമെന്നു തെളിയിക്കുന്നത്. കൊടുംവനങ്ങളില്‍ മാത്രം സമൃദ്ധമായി വളരുന്ന ഈ മരത്തിന്റെ തൈ 30 വര്‍ഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നല്‍കിയത്. തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഇതുവിജയമായതോടെ കൃഷി വ്യാപിപ്പിക്കുകയായിരുന്നു. നിലവില്‍ 150 ഓളം മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. അതില്‍ ആറു മരങ്ങളാണ് കായ്ക്കുന്നത്. തടിയിലാണ് മൂട്ടിപ്പഴങ്ങൾ ഉണ്ടാകുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. Read More

14:16 (IST)23 Jul 2019

നിപ രോഗവിമുക്തനായ യുവാവിനെ നേരില്‍ കണ്ട് ആരോഗ്യമന്ത്രി

നിപയെ അതിജീവിച്ച് 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോയ യുവാവിനെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരില്‍ കണ്ടു. ഇന്ന് രാവിലെയാണ് യുവാവ് ആശുപത്രി വിട്ടത്. ഇക്കാര്യം മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. നിപയെ അതിജീവിച്ച യുവാവിനെ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. Read More

14:14 (IST)23 Jul 2019

പൊലീസ് ലാത്തിച്ചാര്‍ജില്‍ സിപിഐ എംഎല്‍എയ്ക്ക് പരുക്ക്

എറണാകുളത്ത് വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഐജി ഓഫീസിലേക്കാണ് സിപിഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് ഉള്‍പ്പെടെ നിരവധി സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എംഎൽഎയുടെ പുറത്താണ് ലാത്തിയടിയേറ്റത്. എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി. Read More

13:08 (IST)23 Jul 2019

വയനാട് സദാചാരാക്രമണം: പൊലീസ് അനങ്ങിയില്ലെന്ന് വനിതാ കമ്മീഷൻ

“സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പൊലീസ് ചെയ്യേണ്ടതായിരുന്നു. പൊലീസിന്റെ ഭാഗത്തും വീഴ്ച പറ്റിയിട്ടുണ്ട്. നാട്ടുകാര്‍ നോക്കി നിന്നു എന്ന് പറഞ്ഞ് അവര്‍ക്ക് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല. ജനം ചിലപ്പോള്‍ അങ്ങനെയാണ്. ജനത്തെയും ഞാന്‍ കുറ്റപ്പെടുത്തും. ഒരു വിഷയം ഉണ്ടാകുമ്പോള്‍ ജനം അങ്ങനെ നോക്കി നില്‍ക്കാന്‍ പാടില്ല. പക്ഷെ ഈ സംഭവം നടന്നത് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ്. 50 മീറ്റര്‍ പോലും ദൂരമില്ല,” ജോസഫൈന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. Read More

13:07 (IST)23 Jul 2019

‘പുതിയ ഡിസിസി അധ്യക്ഷനെ വേണം’; ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ

തൃശൂര്‍ ജില്ലയ്ക്ക് പുതിയ ഡിസിസി അധ്യക്ഷനെ വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി എംഎല്‍എയുമായ അനില്‍ അക്കര. ‘തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്’ എന്ന് അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത് വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് കെപിസിസി നേതൃത്വത്തിനെതിരെ ഇത്തരമൊരു പോസ്റ്റ് പരസ്യമായി ഇടാന്‍ കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന ടി.എന്‍.പ്രതാപന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ കോണ്‍ഗ്രസിന് അധ്യക്ഷന്‍ ഇല്ലാതായത്. ഇത് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. Read More

10:42 (IST)23 Jul 2019

ശബരിമല: ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടായെന്ന് കോടിയേരി ബാലകൃഷ്ണൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭവന സന്ദർശനങ്ങളിൽ നിന്നും ഇക്കാര്യം ബോധ്യമാകുന്നുണ്ടെന്നും, സിപിഎം വിശ്വാസികളായ ജനങ്ങൾക്ക് എതിരാണെന്ന തെറ്റിദ്ധാരണ തിരുത്തി മുന്നോട്ടു പോകുമെന്നും കോടിയേരി വ്യക്തമാക്കി.

10:30 (IST)23 Jul 2019

കോട്ടയത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാർഥികൾക്ക് പരുക്ക്

കോട്ടയത്ത് പാലയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാർഥികൾക്ക് പരിക്ക്. പാല ചാവറ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.  ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റ വിദ്യാർഥികളെ പാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

10:03 (IST)23 Jul 2019

വയനാട്ടില്‍ തമിഴ്നാട് സ്വദേശികള്‍ക്ക് നേരെ സദാചാര ആക്രമണം

അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. ഇവര്‍ ദമ്പതികളാണെന്നാണ് വിവരം. അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ജീവാനന്ദാണ് ഇവരെ മര്‍ദിച്ചത്. കഴിഞ്ഞ 21ാം തിയ്യതി ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അമ്പലവയൽ പോലീസ്റ്റേഷന് തൊട്ടടുത്തായിരുന്നു ആക്രമണം നടന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. Read More

09:50 (IST)23 Jul 2019

നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ ഡിസ്ചാർജ് ചെയ്തു

നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ ഇന്ന് ഡിസ്ചാർജ് ചെയ്തു. രാവിലെ 8.30 ന് ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ ഷൈലജ ടീച്ചർ പങ്കെടുത്തു. തുടർന്ന് രാവിലെ ഒമ്പത് മണിക്ക് ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനവും നടന്നു.  

09:48 (IST)23 Jul 2019

Sthree Sakthi SS-167 Lottery Result: സ്ത്രീ ശക്തി SS-167 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-167 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണി മുതൽ നറുക്കെടുപ്പിന്റെ ഫലം ലൈവായി അറിയാം. നാല് മണി മുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാകും. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.  Read More

09:17 (IST)23 Jul 2019

നിപയെ തോല്‍പിച്ച് വീട്ടിലേക്ക്; 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം യുവാവ് ഇന്ന് ആശുപത്രി വിടും

നിപ വൈറസ് ബാധിച്ച് ചികില്‍സയിലിരിക്കുന്ന എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവ് ഇന്ന് ആശുപത്രി വിടും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 53 ദിവസത്തെ ചികില്‍സയ്ക്കു ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്. രാവിലെ എട്ടു മുതല്‍ ആശുപത്രിയില്‍ യുവാവിന് യാത്ര അയപ്പു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 30 നാണ് 23 വയസുള്ള എന്‍ജീനീയറിംഗ് വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്.ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് നിപാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. കഴിഞ്ഞ ജൂണ് നാലിനാണ് യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്. Read More

09:16 (IST)23 Jul 2019

മന്ത്രി എം എം മണിയുടെ ശസ്‌ത്രക്രിയ ഇന്ന്

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശസ്‌ത്രക്രിയ ഇന്ന് നടക്കും. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘം രാവിലെ 8 മണിക്ക് ശസ്‌ത്രക്രിയ നടപടികൾ ആരംഭിക്കും. മന്ത്രിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രകൃയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനം എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദാണ് ഇക്കാര്യം അറിയിച്ചത്. Read More

Kerala News 23th July Highlights: സെക്രട്ടറിയേറ്റിന് മുന്നിലെ സംഘർഷത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസ്. കണ്ടാലറിയുന്ന നൂറിലേറെ പേർക്കെതിരെ കണ്ടോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാർക്ക് പരുക്കേറ്റു.

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സെക്ര​ട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെഎസ് യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ നിരാഹാര സമരത്തിലായിരുന്ന കെഎസ്‌യു നേതാക്കൾക്ക് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് തടയുകയും സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ കണ്ണീർവാതകം എറിയുകയും ചെയ്തിരുന്നു. സംഘർഷത്തിൽ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും പൊലീസിനും പരുക്കേറ്റിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news kerala news today malayalam live updates 2019 july 23 weather crime traffic train airport

Best of Express