scorecardresearch
Latest News

ജിഷ്‌ണുവിന്റെ മരണം : കുറ്റക്കാരെ പ്രതി ചേർക്കാൻ അന്വേഷണ സംഘം ഭയക്കുന്നുവെന്ന് അമ്മ

പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ജിഷ്‌ണുവിന്റെ അമ്മ കത്തിലുന്നയിക്കുന്നത്.

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർത്ഥിയായ ജിഷ്‌ണു പ്രണോയിയുടെ ദുരൂഹ മരണത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിൽ  കുറ്റക്കാരെ പ്രതി ചേർക്കാൻ അന്വേഷണ സംഘം ഭയക്കുന്നുവെന്ന് അമ്മ മഹിജ ആരോപിച്ചു.  അന്വേഷണസംഘത്തിലുള്ള എഎസ്‌പി കിരൺ ഒഴികെയുള്ള ഉദ്യോഗസ്ഥരെയെല്ലാം മാനേജ്മെന്റ് വശത്താക്കിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.  മകന്റെ   മരണത്തിലെ ദുരഹത നീക്കി നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹിജ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് കത്തിലാണ് ഈ ആരോപണം. തൃശ്ശൂർ പാമ്പാടി കോളേജിലെ ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിയായ ജിഷ്‌ണു പ്രണോയ് നെഹ്രു കോളേജ് ഹോസ്റ്റലിൽ  ജനുവരി ആറിന് ദുരൂഹ  സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

കത്തിൽ ,പോലീസിനെതിരായ ഗുരുതര ആരോപണങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. “ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി പോലീസ് സീൽ ചെയ്‌ത് പൂട്ടിയില്ല. പകരം പൂട്ടിയത് വാർഡൻ നൽകിയ പൂട്ടുപയോഗിച്ചാണ്. ആത്മഹത്യ ചെയ്‌ത ശുചിമുറിയിലെ ചോരപ്പാടുകൾ കഴുകി മാറ്റി. കൂടാതെ പോസ്റ്റ് മോർട്ടം നടപടികൾ അട്ടിമറിച്ചു. പോസ്റ്റ് മോർട്ടം നടത്തിയ പിജി വിദ്യാർത്ഥി മൊഴി നൽകിയത് മുറിവുകൾ മരണത്തിന് ശേഷമുണ്ടായതെന്നാണ്.എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മുറിവുകൾ മരണത്തിന് മുൻപുണ്ടായതെന്നാണ്. ഡോക്‌ടറുടെ മൊഴിയും പോസ്റ്റ് മോർട്ടം റിപ്പോർട്ടിനൊപ്പമുണ്ട്. മോഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലെ ഡോക്‌ടർമാരുണ്ടായിട്ടും എന്തിന് പിജി വിദ്യാർത്ഥിയെ കൊണ്ട് പോസ്റ്റ് മോർട്ടം നടത്തിയെന്ന ചോദ്യത്തിന് ഉത്തരമില്ല. കൈകളിലെയും കാലുകളിലെയും മസിൽ ഭാഗത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന പോലീസ് ഇൻക്വസ്റ്റ്. പക്ഷേ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇത്  ഒഴിവാക്കി. സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ പിജി വിദ്യാർത്ഥിനിയാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ഇദ്ദേഹത്തിന് നെഹ്രു കോളേജുമായി ബന്ധമുണ്ട്’” – മഹിജ ഡിജിപിക്കയച്ച കത്തിൽ പറയുന്നു.

മാനേജ്മെന്റിനെതിരെയുള്ള ആരോപണങ്ങളും മഹിജ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “മാനേജ്മെന്റ് തെളുവുകൾ നശിപ്പിച്ചു. അദ്ധ്യാപകർ മൊഴി നൽകിയില്ല. കുട്ടികളെ ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഫോൺ വിളിച്ച് മാനേജ്മെന്റ് ഭീഷണിപ്പെടുത്തി. ജിഷ്‌ണു മരിക്കുന്നതിന് മുൻപ് ശരീരത്തിൽ മുറിവുകളുണ്ടായിരുന്നില്ലെന്ന് നിർബന്ധിച്ച് മൊഴി കൊടുപ്പിക്കാൻ  ശ്രമിച്ചു  തുടങ്ങിയ ആരോപണങ്ങളാണ് മാനേജ്മെന്റിനെതിരെ ഉന്നയിക്കുന്നത്. കോപ്പിയടിച്ചുവെന്ന കെട്ടുകഥയും മാനേജ്മെന്റ് പരത്തുന്നു,. എന്നാൽ സാങ്കേതിക സർവകലാശാലയും എ ഡി ജി പിയും  നടത്തിയ അന്വേഷണത്തിൽ കോപ്പിയടി നടന്നില്ലെന്ന് കണ്ടെത്തിയിരുന്നു.ബന്ധുക്കൾ കുറ്റം ആരോപിച്ച മൂന്ന് പേർക്കെതിരെ മാനജ്മെന്റ് നടപടിയെടുത്തിരുന്നു. ജിഷ്ണു ശാരീരിക, മാനസിക പീഢനത്തിനിരയായെന്നതിന് നിരവധി സാക്ഷി മൊഴികളുണ്ട്”- മഹിജ കത്തിൽ ഉന്നയിക്കുന്നു. ജനുവരി 21 നാണ് മഹിജ ഡി ജി പിക്ക് കത്ത് നൽകിയത്.

ജിഷ്‌ണുവിന്റെ മരണം കനത്ത ആഘാതമാണ് കുടുംബത്തിലുണ്ടാക്കിയതെന്ന് പറഞ്ഞ് ജിഷ്‌ണുവിന്റെ അച്ഛൻ കെ.പി. അശോകൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ‘ശാരീരികവും മാനസികവുമായ പീഢനത്തെ തുടർന്നാണ് ഞങ്ങളുടെ മകന് ജീവൻ നഷ്‌ടപ്പെട്ടത്.  ഞങ്ങളുടെ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ജിഷ്‌ണു. മകന്റെ ദാരുണമായ അന്ത്യം ഭാര്യയും മകളും ഉള്ള എന്റെ കുടുംബത്തിന് കനത്ത ആഘാതമാണുണ്ടാക്കിയlത്. ഗൾഫിൽ നിന്നും ചെറി ജോലി നഷ്‌ടപ്പെട്ടു മടങ്ങിയ എനിക്ക് മറ്റ് ജോലികളൊന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അതിനാൽ ഞങ്ങളുടെ ജീവിതം കൊണ്ടുപോകാൻ  ഭാര്യയും ജിഷ്‌ണുവിന്റെ അമ്മയുമായ  മഹിജയ്‌ക്ക് ആശ്രിത നിയമനം നൽകാൻ  നടപടികൾ കൈക്കൊള്ളണമെന്നും    മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. സംഭവത്തിൽ മന്ത്രിസഭയുടെ നടപടിയിൽ സംതൃപ്‌തരാണെന്നും കത്തിൽ പറയുന്നു.  ജനുവരി 16 നാണ് രമേശ്  ചെന്നിത്തല, കോടിയേരി ബാലകൃഷ്‌ണൻ, വി.എം.സുധീരൻ എന്നിവർക്കും കത്തിന്റെ പകർപ്പ് അശോകൻ അയച്ചിട്ടുണ്ട്.

മഹിജയുടെ കത്തിന്റെ പൂർണരൂപം

mahija letter , jishnu pranoy

mahija letter, jishnu pranoy

mahija letter , jishnu pranoy

mahija letter ,jishnu pranoy

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news jishnu pranoys mother mahija send letter to dgp loknath behra