scorecardresearch

മനസിലാകില്ല പിശാചുക്കളേ നിങ്ങള്‍ക്കൊരിക്കലും; യൂണിവേഴ്‌സിറ്റി കോളജിലെ മർദനത്തെക്കുറിച്ച് യുവതി

കഴിഞ്ഞ ദിവസം കോളേജിൽ വൈകുന്നേരം സംസാരിച്ചിരിക്കുന്നതിനിടെയാണ് ജാനകിക്കും സൂര്യഗായത്രിക്കും ജിജീഷിനും നേരെ എസ്എഫ്ഐെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്

കഴിഞ്ഞ ദിവസം കോളേജിൽ വൈകുന്നേരം സംസാരിച്ചിരിക്കുന്നതിനിടെയാണ് ജാനകിക്കും സൂര്യഗായത്രിക്കും ജിജീഷിനും നേരെ എസ്എഫ്ഐെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Janaki Ravan

''നീയിനി സംസാരിച്ചാല്‍ വേദനിക്കുന്നത് വേറൊരുത്തനാവും''. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോൾ എന്താ ചെയ്യുക എന്ന് ചോദിച്ച ഞങ്ങളുടെ മുന്നില്‍ വച്ച് ആ എസ്എഫ്ഐക്ക് പിറന്ന പട്ടികള്‍ (തീര്‍ച്ചയായും അതിലും അറയ്ക്കുന്ന ഒരു തെറിയും ഇപ്പൊ എന്‍റെ വായില്‍ വരുന്നില്ല) അവനെ തല്ലിച്ചതച്ചു"- തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കാരുടെ മർദനത്തിനിരയായ ജാനകി രാവൺ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണിത്. കഴിഞ്ഞ ദിവസം കോളജിൽ വൈകുന്നേരം സംസാരിച്ചിരിക്കുന്നതിനിടെയാണ് ജാനകിക്കും സൂര്യഗായത്രിക്കും ജിജീഷിനും നേരെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്.

ജാനകിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

Advertisment

വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയിലുള്ളപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണോ എന്ന് കുറേ ചിന്തിച്ചു. ഈ അവസ്ഥ തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഏറ്റവും പറ്റിയത് എന്ന് തോന്നിയതു കൊണ്ട് എല്ലാവരോടുമായി ചിലത് കുറിക്കുന്നു. സൂര്യഗായത്രിയും ഞാനും ജിജീഷും എന്നത്തേയും പോലെ കോഫീ ഹൗസിലിരിക്കുമ്പഴാണ് സൂര്യ യൂണിവേഴ്സിറ്റി നാടകോല്‍സവത്തിന് മൂന്നാം സ്ഥാനം കിട്ടിയ നാടകം കോളേജിലിന്ന് അവതരിപ്പിക്കുന്നു എന്നു പറഞ്ഞത്. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ട് ഞങ്ങളങ്ങനെ നാടകം കണ്ടുകളയാനാണ് എന്‍റെയും സൂര്യയുടെയും കോളേജ് കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പോകുന്നത്. ചെല്ലുമ്പൊ നാടകം തുടങ്ങീട്ടില്ല. സമ്മേളനം തീരും വരെ ചുമ്മാ നിന്നിട്ട് നാടകം തുടങ്ങാനായപ്പൊ ഞങ്ങള്‍ പിന്നില്‍ കിടന്ന മൂന്നു കസേരകളിലായി ഇരുന്നു. ജിജീഷ് ഞാനിരുന്ന കസേരയില്‍ പിന്നിലൂടെ അവന്‍റെ കൈ വച്ചിട്ടുണ്ടായിരുന്നൂ. അപ്പൊ സൂര്യ കയ്യങ്ങനെ വക്കണ്ടെന്നും പ്രശ്നം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു തീര്‍ന്നതും യൂണിറ്റിലെ മൂന്നോ നാലോ പേര്‍ വന്ന് ജിജീഷിനെ കൂട്ടിക്കൊണ്ടു പോയി. എന്താണ് കാര്യങ്ങള്‍ എന്നറിയാതെ ഞങ്ങളിരുവരും ഇരിക്കുമ്പൊ അല്‍പ്പം മാറി നിന്ന് അവര്‍ അവനോട് സംസാരിക്കുകയും അഞ്ച് മിനുട്ടില്‍ തിരിച്ച് വന്ന അവന്‍ വല്ലാണ്ട് ഇറിറ്റേറ്റഡ് ആയി കാണപ്പെടുകയും ചെയ്തു. ''എന്ത് കോളേജാടീ ഇത്. എനിക്കിവിടെ ഇരിക്കാന്‍ വയ്യ. മൂഡ് മൊത്തം പോയി. നിങ്ങള്‍ നാടകം കണ്ടിട്ട് വന്നാ മതി'' എന്നൊക്കെ പറഞ്ഞ് തിരിച്ചു നടന്നപ്പൊ ഒപ്പം ഞങ്ങളും നടന്നു. കോളേജിനു മുന്നിലെ കൊടി മരത്തിനു താഴെ നിന്ന് ഞങ്ങള്‍ ഇതേ പറ്റി സംസാരിക്കുമ്പൊ ടീച്ചറിനെ കണ്ട് ഞാനങ്ങോട്ട് ചെന്നു.

അപ്പൊ നേരത്തേ വന്നവര്‍ വീണ്ടും തിരിച്ചു വന്ന് ജിജീഷിനെ പിന്നെയും കൊണ്ടുപോവുകയും കാര്യമെന്താണെന്ന് തിരക്കിയ ഞങ്ങളോട് ചൂടാവുകയും ചെയ്തു. തിരിച്ച് സംസാരിച്ച എന്നോട് പേരറിയാത്ത,കണ്ടാല്‍ വ്യക്തമായി തിരിച്ചറിയാവുന്ന ഒരുത്തന്‍ പറഞ്ഞത് ''നീയിനി സംസാരിച്ചാല്‍ വേദനിക്കുന്നത് വേറൊരുത്തനാവും'' എന്നാണ്. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പൊ എന്താ ചെയ്യുക എന്ന് ചോദിച്ച ഞങ്ങളുടെ മുന്നില്‍ വച്ച് ആ എസ്.എഫ്.ഐക്ക് പിറന്ന പട്ടികള്‍(തീര്‍ച്ചയായും അതിലും അറയ്ക്കുന്ന ഒരു തെറിയും ഇപ്പൊ എന്‍റെ വായില്‍ വരുന്നില്ല) അവനെ തല്ലിച്ചതച്ചു. ആദ്യം ഒരുത്തന്‍, പിന്നീട് പല സ്ഥലത്തു നിന്നും ആണത്തം തെളിയിക്കാന്‍ ആരൊക്കെയോ. എന്തിനാണ് അടിക്കുന്നതെന്നു പോലും അറിയാതെ കൂട്ടത്തില്‍ തല്ലുന്നതിന്‍റെ ഓര്‍ഗാസം അനുഭവിക്കാന്‍ ഏതൊക്കെയോ നായ്ക്കള്‍ ഓടിക്കൂടി അവനെ തല്ലി. ബഹളം വച്ച് പിടിച്ചു മാറ്റാന്‍ ചെന്ന ഞങ്ങളേയും അവര്‍ തല്ലി. അവനെ അവര്‍ തല്ലിയോടിച്ച് ഞങ്ങളില്‍ നിന്ന് ദൂരെയാക്കി. ഞങ്ങളെ കൈ കൊണ്ട് തടഞ്ഞ് പച്ചത്തെറി വിളിച്ചു. നെഞ്ചില്‍ തള്ളി പിന്നോട്ടിട്ടു. വൈസ് പ്രിന്‍സിപ്പലുള്‍പ്പെടെ നോക്കി നില്‍ക്കെ ഒരു കൂട്ടം ആളുകള്‍ തല്ലിയും ചീത്ത വിളിച്ചും ഞങ്ങളെ ഗേറ്റിനു പുറത്താക്കി. അവനെ വിടാന്‍ പറഞ്ഞപ്പൊ പിന്നെയും തെറി പറഞ്ഞു. ഞങ്ങളിനി ആ കോളേജില്‍ പഠിക്കില്ലെന്നും ഈ മുറ്റത്തിനി കാല് ചവിട്ടില്ലെന്നും പറഞ്ഞ് ഗേറ്റിനു പുറത്താക്കി ഗേറ്റടച്ചു. രണ്ടു ഗേറ്റും ലോക്ക്ഡ് ആയതു കൊണ്ട് അവന്‍ ഉള്ളില്‍ തന്നെയാണെന്ന് ഉറപ്പായിരുന്നൂ.

പോലീസിനെ വിളിച്ചപ്പോള്‍ അവര്‍ ചോദിച്ചത് നിങ്ങളില്‍ പലരും ചോദിച്ച ചോദ്യമാണ്, ഇത് യൂണിവേഴ്സിറ്റി കോളേജാണെന്നും ഇവിടെ ഇങ്ങനെയാണെന്നും നിങ്ങള്‍ക്ക് അറിയില്ലേ എന്ന്. അവനെ കാണാതെ, വിളിച്ചിട്ട് കിട്ടാതെ ആ പൂട്ടിയിട്ട കോളേജിനു ചുറ്റും ഞങ്ങളോടിയ ഓട്ടമുണ്ട്.... മനസിലാകില്ല പിശാചുക്കളേ നിങ്ങള്‍ക്കതൊന്നും ഒരിക്കലും. ഒടുവില്‍ അവന്‍ വിളിച്ച് ഞങ്ങള്‍ വീട്ടിലേക്ക് പോയാലേ അവനെ അവര്‍ വിടൂ,അതുകൊണ്ട് കേസിനൊന്നും പോകാതെ തിരിച്ച് പോ കാലുപിടിക്കാം എന്നൊക്കെ കരഞ്ഞോണ്ട് പറഞ്ഞ ആ നിമിഷമുണ്ടല്ലോ, ചത്ത് മണ്ണടിഞ്ഞാലും അത് മറക്കാന്‍ പോണില്ല. ഇനി ഉണ്ടാകാന്‍ പോണതും ഞങ്ങള്‍ക്കറിയാം. ശശികലക്കും പനീര്‍ ശെല്‍വത്തിനും പിന്നാലെ ഓടുന്ന മാധ്യമങ്ങള്‍ ആദ്യമിത് മറക്കും. അവന്‍ കോളേജിലെ ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നും അതുകൊണ്ടാണ് അടിച്ചതെന്നും നിന്‍റെയൊക്കെ കാലു നക്കുന്ന ഏതെങ്കിലും ഒരുത്തിയെ കൊണ്ട് കേസ് കൊടുപ്പിക്കും. ഞാനും സൂര്യയും ഭൂലോക വെടികളാണെന്നും ഞങ്ങളവിടെ വന്നത് വേറെന്തിനേലുമാണെന്നും അവന്‍റൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ടിട്ട് നിന്‍റെയൊക്കെ ആര്‍ഷഭാരത സംസ്കാരം തിളച്ചതാണെനന്നും പറയും. ഞങ്ങളെ അവിടെ ഒറ്റപ്പെടുത്തും.ഭീഷണിപ്പെടുത്തും.

Advertisment

ഏറ്റവും കൂടിപ്പോയാല്‍ പഠിത്തം നിര്‍ത്തിക്കും. പക്ഷേ ഒരു കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ വെല്ലുവിളിക്കും. ഇന്ന് നീയൊക്കെ ഞങ്ങളോടിത് ചെയ്തപ്പൊ ഓടി വന്ന, ചേര്‍ത്തു പിടിച്ച ഞങ്ങടെ ഇത്രയും കൂട്ടുകാരില്ലേ, അത് പോലെ ഇന്നീ കൂട്ടം കൂടി അടിച്ചവരിലോ നിന്നെയൊക്കെ തീറ്റിപ്പോറ്റുന്നവരിലോ ഒരു മൈരന്‍ പോലും നിന്‍റെയൊന്നും കൂടെ ഒരു കാലത്തും നിക്കാന്‍ പോണില്ല. ഒരുത്തനെ പത്തു പേര്‍ ചേര്‍ന്നടിക്കാന്‍ നീയൊക്കെ കാണിക്കുന്ന ഈ മിടുക്കല്ല ആണത്തം. ഒറ്റക്കൊറ്റക്കാണേല്‍ നീയൊക്കെ വെറും പട്ടിത്തീട്ടങ്ങളാണ്. എന്നെയോ സൂര്യയെയോ പോലും തനിച്ച് നേരിടാന്‍ പറ്റാത്ത അശുക്കള്‍. ഇനി ഞങ്ങളുടെ ജിജീഷിനോടാണ്. എന്‍റെ ആദീ, ഞങ്ങളാണ് നിന്നെയവിടേക്ക് കൊണ്ടു പോയത്. ഞങ്ങളുടെ കോളേജാരുന്നു. ഞങ്ങള്‍ സംരക്ഷിക്കേണ്ടതായിരുന്നു നിന്നെ. പക്ഷേ തടയാനുള്ള ഞങ്ങടെ എല്ലാ ശ്രമങ്ങളും തോറ്റു പോയല്ലോടാ. നിന്നെ ആ മലമൈരന്മാര്‍ അടിക്കുന്നത് കണ്ടു നില്‍ക്കാനും നീ അവരുടെ കയ്യിലായപ്പൊ പൊട്ടിക്കരയാനും മാത്രേ ഞങ്ങള്‍ക്ക് പറ്റിയുള്ളൂ. ക്ഷമിക്കെടാ ഈ നായ്ക്കള്‍ ചിന്തിക്കുന്നതു പോലും ലിംഗം കൊണ്ടാണെന്ന് ഞങ്ങളറിഞ്ഞില്ല :(. NB-ഇതിനെ ന്യായീകരിക്കാനോ സമാധാനം പറയാനോ ഏതെങ്കിലും മൈരന്‍ ഇങ്ങോട്ട് വന്നാല്‍ കരണത്തടിച്ച് തന്നെ പുറത്താക്കും. നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുന്നൊരുത്തനെ പേപ്പട്ടിയെ തല്ലും പോലെ തല്ലുന്നത് മുന്നില്‍ കാണേണ്ടി വരുമ്പൊ നിന്‍റെയൊന്നും ഒരു ന്യായവും വിശദീകരണവും ഞങ്ങളെ സമാധാനിപ്പിക്കാന്‍ പോന്നതാവില്ല.

Kerala News Moral Policing University College Sfi Students

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: