തിരുവനന്തപുരം: സ്വർണവില കുതിക്കുന്നു. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ പവന് 22,000 രൂപയായി. സ്വർണവില ഗ്രാമിന് 2,750 രൂപയാണ് വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്.

ആഗോള വിപണിയിൽ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കൂടാൻ കാരണം. ഈ വർഷത്തിന്റെ തുടക്കത്തിൽ 21,160 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസം 23 ന് പവന്റെ വില 22,160 ആയിരുന്നു. അതിന് ശേഷം വീണ്ടും വിലകുറഞ്ഞു. പിന്നീട് പവന്റെ വില 22,000 ത്തിലെത്തുന്നത് ഇതാദ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.