തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ അക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ. ഗുണ്ടാ വേട്ട നടത്താൻ ഇന്റലിജൻസിന് സർക്കാർ നിർദേശം നൽകി. ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്താനും സർക്കാർ കലക്‌ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 30 ദിവസത്തിനുളളിൽ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.

സംസ്ഥാനത്ത് അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയാണ് ഗുണ്ടകളുടെ പട്ടിക തയാറാക്കാൻ ഇന്റലിജൻസ് ഡിജിപിക്ക് നിർദേശം നൽകിയത്. ഇതേ തുടർന്ന് ഇന്റലിജൻസ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയാറാക്കി. ജില്ലകൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 2010 പേരാണ് രഹസ്വാന്വേഷണ വിഭാഗം തയാറാക്കിയ പട്ടികയിലുളളത് തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഗുണ്ടകളുളളതെന്നാണ് പട്ടിക കാണിക്കുന്നത്. ആലപ്പുഴ (336), കണ്ണൂർ (305), തിരുവനന്തപുരം (236) എറണാകുളം സിറ്റിയിൽ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം.

ഗുണ്ടകൾക്കെതിരായ നടപടിയിൽ മേൽനോട്ടം വഹിക്കുന്നത് ഇന്റലിജൻസ് ഡിജിപിയാണ്. റേഞ്ച് ഐജിമാർ, എസ്‌പിമാർ, കലക്‌ടർമാർ എന്നിവർക്കാണ് ഇന്റലിജൻസ് വിഭാഗം പട്ടിക കൈമാറിയിരിക്കുന്നത്. കൊച്ചിയിൽ യുവനടിയെ ആക്രമിച്ചതിന് പുറകിൽ വൻ ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞതോടെയാണ് ഗുണ്ടകൾക്കെതിരെ ശക്തമായ നിലപാടുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.