/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
Kerala News Highlights
Kerala News Highlights: പെരിന്തൽമണ്ണിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്റ്റഡിയിൽ. അഞ്ച് സിപിഎം പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. തുടർന്ന് രാത്രി വൈകി റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു.
ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ലീഗിൻറെ ആരോപണം. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകളടക്കം അടച്ചിട്ടുകൊണ്ടുള്ള ഹർത്താലിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
- Dec 22, 2025 19:58 IST
ക്രിസ്മസ്- ന്യൂ ഇയർ അവധി; കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി നാട്ടിലെത്തുന്ന മലയാളികൾക്ക് ആശ്വാസമായി റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും, ഈറോഡിൽ നിന്ന് ചെന്നൈ വഴി നാഗർകോവിലിലേക്കുമാണ് പുതിയ സർവീസുകൾ. ഇതിൽ ബെംഗളൂരു-കൊല്ലം സർവീസ് ക്രിസ്മസ് ദിനത്തിൽ യാത്ര തിരിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകും. (എസ്.എം.വി.ടി ബെംഗളൂരു – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ (06573/06574))
- Dec 22, 2025 18:54 IST
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: കാര്യവട്ടത്തെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. കായിക പ്രേമികൾക്ക് ആകാംക്ഷയേകി, കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്നത്. വനിതകള്‍ക്കും വിദ്യാർത്ഥികൾക്കും 125 രൂപയും, ജനറല്‍ ടിക്കറ്റിന് 250 രൂപയും ഹോസ്പ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയുമാണ് നിരക്കുകൾ.
- Dec 22, 2025 18:05 IST
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തോടെ കേരള യാത്രക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിലാണ് നടക്കുക. യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമാണ് യാത്ര ആരംഭിക്കുക.
- Dec 22, 2025 17:48 IST
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി
പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. 2025 ഡിസംബർ 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
- Dec 22, 2025 16:33 IST
പരീക്ഷാ സമ്മർദ്ദം; ഛത്തീസ്ഗഢിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഛത്തീസ്ഗഢിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഢിലെ സ്വകാര്യ സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിലാണ് ജാർഖണ്ഡ് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷാ സമ്മർദ്ദവും കുടുംബം നേരിടുന്ന സാമ്പത്തിക ബാധ്യതയുമാണ് ജീവനൊടുക്കാൻ കാരണമെന്ന് 20 കാരിയായ വിദ്യാർത്ഥിനി ആത്മഹത്യാക്കുറിപ്പിൽ എഴുതിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം റായ്ഗഡ് ജില്ലയിലെ യൂണിവേഴ്സിറ്റി മുറിയിലായിരുന്നു സംഭവം. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ രണ്ടാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
- Dec 22, 2025 15:05 IST
വാളയാർ ആൾക്കൂട്ട കൊലപാതകം; പ്രതികൾക്കതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
- Dec 22, 2025 12:19 IST
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍. പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നൽകിയിരിക്കുന്നത്.
- Dec 22, 2025 11:26 IST
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാംനാരായണന്‍റെ കുടുംബം
വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്‍റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും എസ് സി - എസ് ടി പ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നഷ്‌ടപരിഹാരം ലഭിക്കും വരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഛത്തിസ്‌ഗഡ് സ്വദേശിയായ റാം നാരായണിന്‍റെ മൃതദേഹം കാണാനാണ് ഭാര്യ ലളിതയും മക്കളായ അനൂജും ആകാശും ഇന്ന് (ഡിസംബര്‍ 21) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ ഇവരെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സില്‍ അംഗവും പ്രയാസപ്പെട്ടു.
- Dec 22, 2025 11:25 IST
പത്തനംതിട്ടയെ വിറപ്പിച്ച കടുവ കൂട്ടിൽ
വടശ്ശേരിക്കര കുമ്പളത്താമൺ ഒളിക്കല്ല് മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വളർത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നിരവധി വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവ ഇന്ന് പുലർച്ചെയാണ് കുടുങ്ങിയതെന്നും ഇതിന് ഏകദേശം മൂന്നു വയസ്സോളം പ്രായമുണ്ടെന്നുമാണ് പ്രാഥമിക നിഗമനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us