scorecardresearch

സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; കടകൾ രാത്രി ഒമ്പത് വരെ തുറക്കും

വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, ബാങ്കുകൾ, ഓഫീസുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്കെല്ലാം തിങ്കൾ മുതൽ ശനിവരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്

coronavirus, festival season coronavirus, festival season mass gathering, coronavirus guidlines health ministry, covid vaccination, india covid 19 news, coronavirus india, kerala coronavirus news, assam coronavirus news, assam covid cases, coronavirus india news, india news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news, maharashtra coronavirus news, maharashtra coronavirus cases, indian express malayalam, ie malayalam

തിരുവനന്തപുരം: കേരളത്തിൽ പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇനി നിയന്ത്രണങ്ങൾ നടപ്പിലാക്കുക. കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറന്നു പ്രവർത്തിക്കും. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി.

വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, ബാങ്കുകൾ, ഓഫീസുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്കെല്ലാം തിങ്കൾ മുതൽ ശനിവരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.

ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ട് രണ്ടാഴ്ച ആയവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ചെയ്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ അല്ലെങ്കിൽ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ കടകൾ, ചന്തകൾ , ബാങ്കുകൾ, പൊതു സ്വകാര്യ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ , വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ , തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ.

എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും റസ്റ്ററൻറുകളിലും രാത്രി 9.30 വരെ പാഴ്സൽ വിതരണം അനുവദിക്കും. മുഴുവൻ വാഹനങ്ങളും (പൊതു-സ്വകാര്യ ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താം. മത്സര പരീക്ഷകളും സർവകലാശാല പരീക്ഷകളും റിക്രൂട്ട്മെൻ്റുകളും സ്പോർട്സ് ട്രയലുകളും അനുവദിച്ചു.

Also read: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

കണ്ടെയ്ൻമെൻറ് സോണുകളിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള പ്രവേശനവും അനുവദിക്കില്ല അടിയന്തിര കാര്യങ്ങൾക്ക് ഇത് ബാധകമല്ല. സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ, സിനിമാ ശാലകൾ എന്നിവയുടെ തുറന്നു പ്രവർത്തനവും, ഹോട്ടലുകളിലും റസ്റ്ററ്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. മാളുകളിൽ ഓൺലൈൻ ഡെലിവറി അനുവദിക്കും. തുറന്ന സ്ഥലങ്ങളിലും വാഹനങ്ങൾക്കുള്ളിലും പാർക്കിങ് ഏരിയകളിലും ആറ് അടി അകലം പാലിച്ച് ഭക്ഷണം കഴിക്കാം.

പൊതു പരിപാടികൾ ,സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകൾ എന്നിവ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് ഒരു സമയം 20 പേരെ അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി 40 ആളുകളെ മാത്രമേ അനുവദിക്കൂ. കുറഞ്ഞ സ്ഥലമാണെങ്കിൽ പരമാവധി അനുവദിക്കുന്ന ആളുകളുടെ എണ്ണവും അതിനുസരിച്ച് കുറയും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala new covid lockdown relaxations from today