കൊച്ചി:പൊലീസ് അകമ്പടിയോടെ ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് കേരള മുസ്‌ലിം ജമാ​ അത്ത് നടപടി ആവശ്യപ്പെട്ടത്.

അവിശ്വാസിയായ രഹ്ന ഫാത്തിമ ശബരിമല ദർശനത്തിന് ശ്രമിച്ചത് നിഗൂഢ ലക്ഷ്യങ്ങളോടെയാണ്. മുസ്‌ലിം നാമധാരിയായ രഹ്ന ഫാത്തിമ പതിനെട്ടാം പടി ചവിട്ടിയിരുന്നെങ്കിൽ രാജ്യത്ത് കലുഷിതമായ സാഹചര്യങ്ങൾ ഉണ്ടാകുമായിരുന്നും കത്തിൽ ആരോപിക്കുന്നു.  കേരള മുസ്‌ലിം ജമാ അത്ത് സെക്രട്ടറി എ.സൈഫുദീൻഹാജിയുടെ പേരിലാണ് കത്ത്.

മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ രഹ്ന ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായ് കേരള മുസ്‌ലിം ജമാ അത്ത് കൗൺസിൽ അറിയിച്ചിരുന്നു.ചുംബന സമരം നഗ്നയായി സിനിമയിൽ അഭിനയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രഹ്ന ഫാത്തിമക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാൻ യാതൊരു അവകാശവുമില്ലെന്നും ,അവരെയും കുടുംബത്തെയും മഹല്ല് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ: പൂകുഞ്ഞ്  നേരത്തെ  ആവശ്യപ്പെട്ടിരുന്നു.

ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നതിനാൽ ബിഎസ്എൻഎൽ അധികൃതർ രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയിരുന്നു.ബിഎസ്എൻഎൽ ബോട്ട് ജെട്ടി ഓഫിസിൽ ടെലിഫോൺ ടെക്ക്നീഷ്യനായിരുന്ന രഹ്നയെ ആളുകളുമായ് നേരിട്ട് സമ്പർക്കം ആവശ്യമില്ലാത്ത രവിപുരം ഓഫിസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.