scorecardresearch

Kerala Local Body Election Voting Phase 2: തദ്ദേശപ്പോരിന്റെ രണ്ടാം ഘട്ടം നാളെ; വിധിയെഴുതുന്നത് ഏഴ് ജില്ലകൾ

Kerala Local Body Elections Polling 2025: തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്

Kerala Local Body Elections Polling 2025: തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്

author-image
WebDesk
New Update
Local Body Election Second Phase

വയനാട് പനമരം ഗവഹൈസ്കൂളിൽ നിന്നും ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികൾ കൈപ്പറ്റി മടങ്ങുന്നുല ( Photo credit: PRD)

കൊച്ചി: തദ്ദേശപ്പോരിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Advertisment

Also Read: തദ്ദേശപ്പോര്; ആദ്യ ഘട്ടത്തിൽ ഏഴുപത് കടന്ന് പോളിങ്

ഏഴ് ജില്ലകളിലെ 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേ 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 47 മുൻസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ്.

ആകെ 1.53 കോടി വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ ജനവിധിയിൽ സംബന്ധിക്കുന്നത്. ഇതിൽ 72.46 ലക്ഷം പുരുഷൻമാരും 80.90 ലക്ഷം സ്ത്രീകളും 161 ട്രാൻസ്ജെൻഡർ വോട്ടർമാരും 3293 പ്രവാസി വോട്ടർമാരുമാണ്. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലുമായി ആകെ 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏഴ് ജില്ലകളിലായി 18,274 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.

Also Read: രാവിലെ തന്നെ വോട്ടുചെയ്ത് നേതാക്കൾ; പ്രതീക്ഷയിൽ മുന്നണികൾ

അതേസമയം, ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളിലെ അന്തിമ കണക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടു. 2020ലെ പോളിങ് ശതമാനത്തെക്കാൾ കുറവ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ഏഴ് ജില്ലകളിലെ അന്തിമ കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തു വിട്ടത്. 

എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 75.57 ശതമാനം പോളിങ്ങാണ് എറണാകുളം ജില്ലയിൽ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ ആലപ്പുഴ ജില്ലയാണ്-73.80 ശതമാനം. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 66.78 ശതമാനമാണ് പോളിങ്.

Also Read: വോട്ടർ പട്ടികയിൽ പേരില്ല; നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

2015ൽ 78.5 ശതമാനവും 2020ൽ 77.28 ശതമാനവുമായിരുന്ന എറണാകുളത്തെ പോളിങ് ഇത്തവണ 75.57 ശതമാനമായി കുറഞ്ഞു. ഇടുക്കിയിൽ 2020ൽ 74.68 ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇത്തവണ 71.78 ശതമാനം കുറഞ്ഞു. കോട്ടയത്ത് 2020ലെ 73.95 ശതമാനത്തിൽ നിന്ന് 3.09 ശതമാനം കുറഞ്ഞ് 70.86 ശതമാനമായി.

പത്തനംതിട്ടയിൽ 69.72 ശതമാനത്തിൽ നിന്ന് 2.94 ശതമാനം കുറഞ്ഞ് 66.78 ശതമാനത്തിലേക്ക് താഴ്ന്നു. ഇവിടെ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് വോട്ട് ചെയ്തത്. ആലപ്പുഴയിൽ 77.39 ശതമാനത്തിൽ നിന്ന് 3.59 ശതമാനം കുറഞ്ഞ് 73.80 ശതമാനത്തിലേക്ക് പോളിങ് എത്തി. തിരുവനന്തപുരത്ത് 2020ൽ 70.02 ശതമാനമുണ്ടായിരുന്നത് 2.42 ശതമാനം കുറഞ്ഞ് 67.60 ശതമാനമായി. കൊല്ലത്ത് 73.51 ശതമാനത്തിൽ നിന്ന് 3.16 ശതമാനം കുറഞ്ഞ് 70.35 ശതമാനത്തിലേക്കും എത്തി.

Read More: വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്കെ?

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: