/indian-express-malayalam/media/media_files/2025/11/05/votter-list-sir-election-poll-2025-11-05-19-18-40.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്ഐആർ) സുപ്രീം കോടതിയെ സമീപിച്ച് കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതു വരെ എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഓരോ സമയം നടത്തിയാൽ ഭരണ സംവിധാനം സ്ഥംഭിക്കുമെന്നും ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാൻ നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തിയതികളിൽ നടക്കുമ്പോൾ രണ്ടു സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
1,76000 ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണെന്നും ഭരണസ്തംഭനം ഉണ്ടാവുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.
അതേസമയം, എസ്ഐആർ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ലീഗിനു വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ആണ് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
Read More: വിചാരണ കോടതിയുടെ രേഖകൾ കാണണം; ടിപി വധക്കേസ് പ്രതിക്ക് ജാമ്യം നൽകാതെ സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us