Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

വേദനിക്കുന്ന ആ ഓർമ്മകളിൽ ഒരു ഇലഞ്ഞി, കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് ആദരമർപ്പിച്ച് കേരളം

മലയാളികൾ തലകുനിച്ച് നിൽക്കേണ്ട ദാരുണ സംഭവമാണിതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ

snehasangamam

തിരുവനന്തപുരം: വിഷാദരോഗത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് കരകയറാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി ജീവനെടുക്കപ്പെട്ട വിദേശയുവതിയുടെ ഓർമ്മകൾക്ക് മുന്നിൽ പാപശാന്തി തേടി കേരളത്തിന്റെ ആദരവ്. കേരളത്തിൽ​ ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ക്രൂരമായി കൊല്ലപ്പെട്ടത് ഞെട്ടിക്കുന്ന വാർത്തയായാണ് പുറം ലോകം അറിഞ്ഞത്.

വേദനിക്കുന്ന ഓർമ്മകളുടെ വേരുകൾ മലയാളത്തിന്റെ മണ്ണിലാഴ്ന്നു ചേർന്നതായിരുന്നു എന്ന്  ഇന്നലെ നിശാഗന്ധി സാക്ഷ്യം പറഞ്ഞത്. വിദേശ വനിതയോടുളള ആദര സൂചകമായി നിശാഗന്ധിയിൽ സംഘടിപ്പിച്ച ‘സ്നേഹംസംഗമം’ എന്ന പരിപാടിയിൽ പങ്കെടുത്തവരിൽ അത് പ്രകടമായിരുന്നു. അവരുടെ ഓർമ്മകളുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും അനുഭവമായിരുന്നു അവിടെ നടന്ന ചടങ്ങിൽ കണ്ടത്. സഹോദരിയുടെ വാക്കുകളിൽ അത് നിറഞ്ഞു നിന്നു.

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ ഓർമ്മയ്ക്കായി കനകക്കുന്നിൽ ഇലഞ്ഞിമരതൈ നട്ടു.  കൊല്ലപ്പെട്ട യുവതിയുടെ സ്മരണക്കായി ടൂറിസം മന്ത്രിയും സഹോദരിയും ഭർത്താവും ചേർന്ന് നിശാഗന്ധിക്ക് മുന്നിൽ ഇലഞ്ഞിമര തൈ നട്ടു. ചടങ്ങിനെത്തിയവർ മരണപ്പെട്ട യുവതിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുകയും മെഴുകുതിരികൾ കൊളുത്തുകയും ചെയ്തു.

തന്റെ സഹോദരിയോടുള്ള സ്നേഹവും കരുതലുമാണ് ഇവിടെ കൂടിയിട്ടുള്ള മനുഷ്യരുടെ മുഖങ്ങളിൽ താൻ കാണുന്നതെന്ന് കൊല്ലപ്പെട്ട ലാത്‌വിയൻ യുവതിയുടെ സഹോദരി പറഞ്ഞു. “ചെറുതോ വലുതോ ആയ സഹായങ്ങൾ എല്ലാവരും ചെയ്തു. അതിന് എല്ലാവരോടും നന്ദിയും സ്നേഹവും കടപ്പാടും ഉണ്ട് അവർ പറഞ്ഞു.

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളത്തിന് തല കുനിച്ച് നിൽക്കേണ്ടി വന്ന സംഭവമാണിതെന്ന് മന്ത്രി കടകം പളളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കോവളത്ത് കൊല്ലപ്പെട്ട ലാത്‌വിയൻ യുവതിക്ക് ആദരമർപ്പിച്ച് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന “സ്നേഹസംഗമ”ത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. “അസാധാരണമായ കൂട്ടായ്മയ്ക്കാണ് നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ഇതേ വരെയുള്ള ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചില സാമൂഹ്യ വിരുദ്ധരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊല ചെയ്യപ്പെട്ടത്.

മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. എന്തായാലും വ്യക്തമായ തെളിവുകളോടെ കുറ്റവാളികളെ പിടികൂടാൻ നമുക്ക് കഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

പാശ്ചാത്യ നാടുകളിലെ കുടുംബ ബന്ധങ്ങൾ ഇഴയടുപ്പം കുറഞ്ഞതാണെന്ന ധാരണയെ മരണപ്പെട്ട യുവതിയുടെ സഹോദരി തിരുത്തി. ആ സഹോദരീ സ്നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു. സഹോദരിയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും സർക്കാർ വാഗ്‌ദാനം ചെയ്തിരുന്നതാണ്. എന്നാൽ ചിതാഭസ്മവുമായി നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് അവർ പ്രകടിപ്പിച്ചത്. അതു പ്രകാരമാണ് ശാന്തി കവാടത്തിൽ ദഹിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതേപോലൊരു ദുരനുഭവം ആവർത്തിക്കില്ലെന്ന് നമുക്ക് ഒന്നിച്ച് പ്രതിജ്ഞയെടുക്കാമെന്ന് മന്ത്രി പറഞ്ഞു.

മരണപ്പെട്ട യുവതിക്ക് സംഗീതം വളരെയേറെ ഇഷ്ടമായിരുന്നു. അതിൻ ഏറ്റവും പ്രിയപ്പെട്ട വയലിൽ ഉൾപ്പെടെയുള്ളവയിൻ പ്രശസ്ത സംഗീതജ്ഞരായ നവീൻ ഗന്ധർവ്, റോജോ ആന്റണി ആദരസൂചകമായി സംഗീതഅർച്ചനയും അർപ്പിച്ചു.

ലാത്‌വിയൻ റിപ്പബ്ലിക്ക് കോൺസുലർ അന്ന വോൾട്ടറെ, മരണപ്പെട്ട യുവതിയുടെ ഭർത്താവ് , ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ. ഐഎടി എ സീനിയർ വൈസ് പ്രസിഡണ്ട് ഇ.എം.നജീബ്, മാധ്യമ പ്രവർത്തകരായ സുനിത്, ശ്രീദേവി പിള്ള, ചന്ദ്രമോഹൻ, എന്നിവർ സംസാരിച്ചു.

ലാത്‌വിയയിൽ നിന്നും കേരളത്തിലെത്തിയ യുവതിയെ മാർച്ച് പതിനാല് മുതൽ കാണാതാവുകയും കോവളത്തിന് സമീപം വാഴമുട്ടത്തെ കണ്ടൽകാട്ടിനുളളിൽ ദുരൂഹനിലയിൽ മരിച്ചതായി കാണപ്പെടുകയുമായിരുന്നു. അവരുടെ സഹോദരിയും ഭർത്താവും കേരളം മുഴുവനും സഹോദരിയെ തേടി അലയുന്നതിനിടെയാണ് ഈ ദുരൂഹ മരണം പുറംലോകം അറിയുന്നത്.

ഈ​ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉമേഷ്,​ഉദയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ​വിട്ടു. തങ്ങളെ മർദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പ്രതികൾ ആരോപിച്ചു. തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ സംസ്കാരം നടത്തിയിരുന്നു. അടുത്ത ആഴ്ച ചിതാഭസ്മവുമായി സഹോദരിയും കൂട്ടുകാരനും നാട്ടിലേയ്ക്ക് മടങ്ങും.

Read More: കോവളത്ത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയുടെ കേരളത്തിലെ അനുഭവങ്ങൾ, ഓർമ്മകൾ ഇവിടെ വായിക്കാം. ഭാഗം ഒന്ന്: ഒരു തിരോധാനത്തിന്റെ ഡയറിക്കുറിപ്പുകൾ

Read More: രണ്ടാം ഭാഗം: അവളെത്തേടി, കേരളം മുഴുവന്‍

Read More: ഭാഗം മൂന്ന്:  പ്രിയപ്പെട്ടവളേ വിട

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala mourns for the foreigner killed in the state

Next Story
കേന്ദ്ര മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ സ്വകാര്യ വാഹനം ഇടിച്ചു, സുരക്ഷാ വീഴ്ചയെന്ന് ബി ജെ പി
The moderation of comments is automated and not cleared manually by malayalam.indianexpress.com