തി​രു​വ​ന​ന്ത​പു​രം: കെഎസ്ആർടിസിയുടെ അതിവേഗ സർവ്വീസുകളിൽ ഇനി നിന്ന് യാത്ര ചെയ്യാനാവും. സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഡീലക്സ്, ലക്ഷ്വറി ബസ് സർവ്വീസുകളിലാണ് ഇനി നിന്ന് യാത്ര ചെയ്യാൻ സാധിക്കുക.

സൂ​പ്പ​ർ ഫാ​സ്റ്റ് മു​ത​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ഹൈ​ക്കോ​ട​തി 2018 മാ​ർ​ച്ച് മാസത്തിൽ വി​ല​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ 67 (2) ച​ട്ട​മാ​ണ് സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത​ത്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​ഷ്ടം മാ​ത്രം ക​ണ​ക്കാ​ക്കി​യ​ല്ല, യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.