കോഴിക്കോട്: സംസ്ഥാനത്ത് അനുവദനീയമായതിലും കൂടിയ പ്രകാശമുളള ഹെഡ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നു. തീവ്രത കൂടി പ്രകാശം ലഭിക്കുന്ന ഹെഡ് ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കും.

രാത്രി ലൈറ്റ് ഡിം ചെയ്യാതെ, എതിരെ വരുന്ന വാഹനയാത്രികരെ ബുദ്ധിമുട്ടിലാക്കുന്ന തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ചും വാഹനം ഓടിക്കുന്നനവർക്ക് എതിരെയാണ് നടപടി കർശനമാക്കുന്നത്. റോഡപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ലൈറ്റ് ഡിം ചെയ്യാൻ ഭൂരിഭാഗം പേർക്കും മടിയാണെന്നും ഇരുചക്ര വാഹനങ്ങളിലും ചെറു കാറുകളിലും ഓട്ടോറിക്ഷകളിലും യാത്ര ചെയ്യുന്നവരാണ് ബുദ്ധിമുട്ടുന്നത്.

ബ്രൈറ്റ്  ലൈറ്റ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ വളരെ കൂടുതലാണെന്നതാണ് മറ്റൊരു കാര്യം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരം ഇരട്ടഫിലമെന്റുള്ള ഹാലജൻ ബൾബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്സും ആണ്. പ്രധാന കാർ നിർമാതാക്കളെല്ലാം 55-60 വാട്സ് ഹാലജൻ ബൾബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ലാമ്പ്) ലൈറ്റുകളിൽ 35 വാട്സിൽ അധികമാകാനും പാടില്ലെന്നാണ് ചട്ടം. എന്നാൽ ചട്ടങ്ങൾ ലംഘിച്ച് ഇറക്കുമതി ചെയ്യുന്ന തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി വകുപ്പ് കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.