തിരുവനന്തപുരം: മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 231.2 മില്ലിലിറ്റര്‍ അധിക മഴ ലഭിച്ചതായി കണക്ക്. അഞ്ച് ജില്ലകളില്‍ മഴയുടെ അളവ് കാര്യമായ വർദ്ധനവുണ്ടായി.  വടക്കൻ കേരളത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ പ്രകൃതി ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം മഴ കിട്ടിയതെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.  ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്.  സാധാരണ 1602.4 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന ഇക്കാലയളവില്‍  ഇടുക്കിയില്‍   2265 മില്ലീമീറ്റര്‍ മഴ പെയ്‌തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പാലക്കാട് 38 ശതമാനം അധിക മഴ ലഭിച്ചു. പക്ഷെ കാസർഗോഡും തൃശ്ശൂരും മഴ സാധാരണ തോതിനേക്കാൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ