Kerala Monsoon: കാലവർഷത്തിന്റെ തീവ്രത കുറയുന്നു, യെല്ലോ അലർട്ട് ആറ് ജില്ലകളിൽ

Kerala Monsoon Live Updates: അടുത്ത ആഴ്‌ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്

Kerala Monsoon: കേരളത്തിൽ കാലവർഷത്തിന്റെ തീവ്രത കുറയുന്നു. ഇനിയുള്ള ഏതാനും ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കും. എന്നാൽ, ജൂൺ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധർ അറിയിക്കുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത.

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also: ടീപോയ് കൊണ്ട് തലയ്‌ക്കടിച്ചു; പെട്ടെന്നുണ്ടായ പ്രകോപനം കൊലപാതകത്തിലേക്ക്

അടുത്ത ആഴ്‌ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ജൂൺ പകുതിയോടെ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് പഠനങ്ങൾ. കേരളത്തിൽ ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്‌ധർ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 78 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. 38 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്താണ് ഇത്രയും അധികം മഴ കിട്ടിയത്. ഇത് ശരാശരിയേക്കാൾ 118 ശതമാനം കൂടുതലാണ്. നിസർഗ ചുഴലിക്കാറ്റ് ദുർബലപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തും മഴ താരതമ്യേന കുറയാനാണ് സാധ്യത.

മധ്യകേരളത്തില്‍ മഴ ശക്തിയാര്‍ജിച്ചതോടെ ആറു ജില്ലകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്‌റെ മൂന്ന് ഷട്ടറുകള്‍ 60 സെന്‌റി മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.

Live Blog

Kerala Monsoon Live Updates:


19:13 (IST)04 Jun 2020

അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ

-ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
-മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
-മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
-ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്.

17:57 (IST)04 Jun 2020

കേരളത്തിലും മാഹിയിലും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ സജീവമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, 12 സെന്റിമീറ്റർ. ഇരിക്കൂർ, കുഡുലു എന്നിവിടങ്ങളിൽ 9 സെന്റിമീറ്റർ വീതം മഴയും നെയ്യാറ്റിൻകര, തളിപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ ഏഴ് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.

15:49 (IST)04 Jun 2020

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ ശക്തമായ മഴ

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

15:17 (IST)04 Jun 2020

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

2020 ജൂൺ 4 : തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസറഗോഡ്
2020 ജൂൺ 5 : തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശ്ശൂർ,കോഴിക്കോട്,കണ്ണൂർ
2020 ജൂൺ 6 : കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ
2020 ജൂൺ 7 :തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ

14:53 (IST)04 Jun 2020

സംസ്ഥാനത്ത് വീണ്ടും മഴ

സംസ്ഥാനത്ത് പലയിടത്തായി പരക്കെ മഴ. മേഘാവൃതമായ അന്തരീക്ഷമാണ് പലയിടത്തും. വരും മണിക്കൂറുകളിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യത. 

11:56 (IST)04 Jun 2020

മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരും

തീരദേശവാസികൾ ജാഗ്രത പാലിക്കുന്നതിനൊപ്പംമത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ടില്ല.

11:55 (IST)04 Jun 2020

ഉയർന്ന തിരമാലയ്‌ക്ക് സാധ്യത, മുന്നറിയിപ്പ്

കാസർഗോഡ് മുതൽ പൊഴിയൂർ വരെയുള്ള കേരള തീരത്ത് 2 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രംമുന്നറിയിപ്പ് നൽകി.

11:55 (IST)04 Jun 2020

വെള്ളപ്പൊക്കത്തിനു സാധ്യത

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും ജാഗ്രത പാലിക്കണം.

11:00 (IST)04 Jun 2020

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ

സംസ്ഥാനത്ത് പൊതുവേ തണുത്ത അന്തരീക്ഷം. പല ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. 

09:38 (IST)04 Jun 2020

നിസർഗ ശക്തികുറഞ്ഞ ചുഴലിക്കാറ്റായി

നിസർഗ ശക്തികുറഞ്ഞ ചുഴലിക്കാറ്റായി. മണിക്കൂറിൽ 60 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. 

09:27 (IST)04 Jun 2020

മഴ കുറഞ്ഞു

സംസ്ഥാനത്ത് കാലവർഷമഴ കുറഞ്ഞു. പലയിടത്തും ഇന്നലെ രാത്രി നല്ല മഴ ലഭിച്ചിരുന്നു. എന്നാൽ, ഇന്ന് രാവിലെ മുതൽ മഴയ്‌ക്ക് ശമനമുണ്ട്. 

Kerala Monsoon Live Updates: സംസ്ഥാനത്ത് ഇന്നലെ പരക്കെ മഴ ലഭിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ സാധാരണ രീതിയിൽ മഴ ലഭിച്ചു. എന്നാൽ, ബാക്കി പതിനൊന്ന് ജില്ലകളിലും ശരാശരിയേക്കാൾ കൂടുതൽ മഴ പെയ്തു. ശക്തമായ മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയർന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala monsoon nisarga cyclone live updates

Next Story
ആരാധനാലയങ്ങൾ തുറക്കൽ: മതമേലധ്യക്ഷൻമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തുംPinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com