scorecardresearch

Kerala Monsoon: ജൂൺ ഏഴ് വരെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala Monsoon Cyclone Weather Live Updates: വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്

Kerala Monsoon Cyclone Weather Live Updates: വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്

author-image
WebDesk
New Update
Kerala weather, കാലാവസ്ഥ, Kerala weather report, 2019 May 18, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather

Kerala Monsoon: സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 12 മുതല്‍ 21 സെ.മീ വരെ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇടവപ്പാതി ആരംഭിച്ചതു മുതല്‍ കേരളത്തില്‍ ഇതുവരെ 34.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിചിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

മധ്യകേരളത്തില്‍ മഴ ശക്തിയാര്‍ജിച്ചതോടെ ആറു ജില്ലകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്‌റെ മൂന്ന് ഷട്ടറുകള്‍ 60 സെന്‌റി മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.

Live Blog

Kerala Monsoon Cyclone Weather Live Updates:














Highlights

    17:54 (IST)03 Jun 2020

    കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചു; അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ

    തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ സജീവമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ ജില്ലയിലെ തളിപറമ്പയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 12 സെന്റിമീറ്റർ. കോഴിക്കോട് കൊയിലാണ്ടിയിൽ 9 സെന്റിമീറ്ററും മലപ്പുറം കരിപ്പൂരിലും കോഴിക്കോട്, വടകര എന്നിവിടങ്ങളിലും ഏഴ് സെന്റിമീറ്റർ വീതം മഴ രേഖപ്പെടുത്തി. Read More

    16:26 (IST)03 Jun 2020

    അണക്കെട്ടുകളിൽ സുരക്ഷിത ജലനിരപ്പ്

    കാലവർഷം മൂന്നു ദിവസം പിന്നിടുമ്പോൾ നിലവിൽ എറണാകുളം ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി തുടരുന്നു. ജില്ലയില്‍ ഏറ്റവുമധികം സംഭരണശേഷിയുള്ള ഇടമലയാര്‍ അണക്കെട്ടില്‍ 21.45 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇടമലയാറിന് താഴെയുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ 15 ഷട്ടറുകളില്‍ അഞ്ചെണ്ണവും ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ജലനിരപ്പ് 26.10 മീറ്റര്‍. 33.70 മീറ്ററാണ് ഇവിടത്തെ പൂര്‍ണശേഷി. അതേസമയം മൂവാറ്റുപുഴയാറിന്‍റെ ജലസമൃദ്ധിക്ക് കാരണമായ ഇടുക്കി ജില്ലയിലെ മലങ്കര അണക്കെട്ടില്‍ 91.6 ശതമാനം വെള്ളമുണ്ട്. ഇവിടെ ആറ് ഷട്ടറുകളില്‍ മൂന്നെണ്ണവും തുറന്ന് പുഴയിലേക്ക് വെള്ളമൊഴുക്കുന്നു. ജില്ലയിൽ ജൂൺ ഒന്നിന് ശരാശരി 5.2 മില്ലീ മീറ്റർ മഴയും രണ്ടിന് 4.8 മില്ലീ മീറ്റർ മഴയും മൂന്നിന് 13.1 മില്ലി മീറ്റർ മഴയുമാണ് ലഭിച്ചത്. 

    16:26 (IST)03 Jun 2020

    കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

    ജൂൺ 03: കൊല്ലം, ആലപ്പുഴ,എറണാകുളം,തൃശ്ശൂർ,കോഴിക്കോട്,കാസർഗോഡ്

    ജൂൺ 04: കൊല്ലം,ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസറഗോഡ്

    ജൂൺ 05: കൊല്ലം,ആലപ്പുഴ,കോട്ടയം, ഇടുക്കി

    ജൂൺ 06: എറണാകുളം, ഇടുക്കി

    ജൂൺ 07: തിരുവനന്തപുരം,കൊല്ലം,ഇടുക്കി

    13:34 (IST)03 Jun 2020

    ഈ മാസം ഒന്‍പത് മുതല്‍ ട്രോളിംഗ് നിരോധനം

    ഈ മാസം ഒന്‍പതിന് അര്‍ദ്ധരാത്രി മുതല്‍ കേരളതീരത്ത് ട്രോളിംഗ് നിരോധനം നിലവില്‍വരും. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്‌പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തെരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ട്രോളിംഗ് നിരോധന നടപടികള്‍ വിലയിരുത്തുന്നതിനായി എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

    13:13 (IST)03 Jun 2020

    മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ ആരംഭിച്ചു

    നിസർഗ ചുഴലിക്കാറ്റ് വീശിത്തുടങ്ങിയതോടെ മഹാരാഷ്ട്രയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മണ്ണിടിച്ചിൽ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാകുമെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അലിബാഗിൽ നിന്ന് 40 കിലോമീറ്റർ തെക്കും, മുംബൈയിൽ നിന്ന് 95 കിലോമീറ്ററും തെക്കും, സൂറത്തിന് (ഗുജറാത്ത്) 325 കിലോമീറ്ററുമാണ് തെക്കുമായാണ് കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് 19 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.

    12:21 (IST)03 Jun 2020

    വഴി മുടക്കി നിസർഗ; ട്രെയിനുകൾ തിരിച്ചു വിടുന്നു

    നിസര്‍ഗ ചുഴലിക്കാറ്റ് ഭീഷണി വിതക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊങ്കണ്‍ വഴിയുള്ള പ്രത്യേക ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. എറണാകുളത്തു നിന്നു ഡല്‍ഹി-നിസാമുദ്ദീനിലേക്ക് ചൊവ്വാഴ്ച പുറപ്പെട്ട മംഗള എക്‌സ്പ്രസ്(02617) മഡ്ഗാവ്, ലോണ്ട, മീറജ്, പൂനെ, മന്‍മാഡ് വഴി തിരിച്ചുവിട്ടു. തിരുവനന്തപുരത്തു നിന്നു കുര്‍ള എല്‍ടിടിയിലേക്കു ഇന്നലെ പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ് (06346) മഡ്ഗാവ്, ലോണ്ട, മീറജ്, പൂനെ, കല്യാണ്‍ വഴി തിരിച്ചുവിട്ടു. കുര്‍ള എല്‍ടിടിയില്‍ നിന്ന് ഇന്നു രാവിലെ 11.40നു പുറപ്പെടേണ്ടിയിരുന്ന നേത്രാവതി എക്‌സ്പ്രസ് (6345)വൈകിട്ട് ആറിനു പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു. Read More

    11:46 (IST)03 Jun 2020

    തീരം തൊടാന്‍ 'നിസർഗ', സജ്ജമായി രക്ഷാ സേന

    അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്രന്യൂനമർദം നിസർഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ തീരം തൊടുന്ന സമയത്ത് 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാകും കാറ്റ് കരയിലേക്കു കയറുക. നിലവിൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. അലിബാഗിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്തമഴ, കാറ്റ്, കടല്‍കയറ്റം കൊടുങ്കാറ്റ് എന്നിവ ഉണ്ടാകുന്നതോടെ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും. മഹാരാഷ്ട്ര- തെക്കന്‍ ഗുജറാത്ത് തീരത്തെ ഹരിഹരേശ്വറിനും ദാമനും മധ്യത്തിലൂടെ ബുധന്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ കരയിലേക്കും കയറും. Read More

    11:45 (IST)03 Jun 2020

    കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 12 മുതല്‍ 21 സെ.മീ വരെ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇടവപ്പാതി ആരംഭിച്ചതു മുതല്‍ കേരളത്തില്‍ ഇതുവരെ 34.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിചിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

    publive-image

    Advertisment
    Kerala Monsoon Cyclone Weather Live Updates: സംസ്ഥാനത്ത് പരക്കെ മഴ. പലയിടത്തും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇന്നും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്.
    Rain Kerala Weather Heavy Rain

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: