scorecardresearch
Latest News

Kerala Monsoon Cyclone Weather Live Updates: തിരുവനന്തപുരത്ത് കനത്ത മഴ, താഴ്‌ന്ന പ്രദേശങ്ങൾ വെളളത്തിനടിയിൽ

Kerala Monsoon Cyclone Weather Live Updates: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട്

rain, trivandrum, ie malayalam

Kerala Monsoon Cyclone Weather Live Updates: സംസ്ഥാനത്ത് പരക്കെ മഴ. പലയിടത്തും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇന്നും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്.

Read Also: ടിവിയില്ല, സ്‌മാർട്ട് ഫോണില്ല; വിദ്യാർഥിനി ജീവനൊടുക്കിയത് ഓൺലെെൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് കുടുംബം

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതിതീവ്ര ന്യൂനമർദ്ദം ‘നിസർഗ’ എന്നു പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ‘നിസർഗ’ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം മഴ ലഭിക്കും. കേരള തീരത്തെ ന്യൂനമർദ്ദം കഴിഞ്ഞ 48 മണിക്കൂറിൽ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജൂൺ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂനമർദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സഞ്ചാരപദം

Read Also: Horoscope Today June 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

‘നിസർഗ’ ചുഴലിക്കാറ്റ് ഇന്ന് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകും അപ്പോൾ വേഗം. അർധരാത്രിയോടെ ‘നിസ‍ർഗ’ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്‌ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ കാറ്റ് തീരം തൊടും. തീരംതൊടുന്ന സമയത്ത് 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മുംബെെയിൽ അടക്കം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Live Blog

Kerala Monsoon Cyclone Weather Live Updates: നാല് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്














19:22 (IST)02 Jun 2020





















സംസ്ഥാനത്തെ പല ജില്ലകളിലും വരും ദിവസങ്ങളിൽ  യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

ജൂൺ 02 ന് കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം എന്നി ജില്ലകളിലും
ജൂൺ 03 ന്എ റണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം എന്നി ജില്ലകളിലും
ജൂൺ 04 ന്ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലും
ജൂൺ 05 ന്,പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി,തൃശ്ശൂർ, എന്നി ജില്ലകളിലും
ജൂൺ 06 ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം

16:56 (IST)02 Jun 2020





















തിരുവനന്തപുരം കരിമടോമിലെ പുത്തൻ റോഡിൽ നിന്നുളള കാഴ്ച

16:12 (IST)02 Jun 2020





















തിരുവനന്തപുരത്ത് കനത്ത മഴ, താഴ്‌ന്ന പ്രദേശങ്ങൾ വെളളത്തിനടിയിൽ

തലസ്ഥാനത്ത് ശക്തമായ മഴ. കാലവർഷം ശക്തമായതോടെ തിരുവനന്തപുരത്തെ താഴ്‌ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. വരും ദിവസങ്ങളിൽ ജില്ലയിൽ മഴ കൂടുതൽ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

16:10 (IST)02 Jun 2020





















അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറി

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. വടക്കന്‍ മഹാരാഷ്ട്രയിലെയും ദക്ഷിണ ഗുജറാത്തിലെയും തീരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15:17 (IST)02 Jun 2020





















‘നിസർഗ’ അതിതീവ്ര ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ മാത്രം

ഉംപുന് ശേഷം ഭീഷണിയുയർത്തി നിസർഗ ചുഴലിക്കാറ്റ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതിതീവ്ര ന്യൂനമർദ്ദം ‘നിസർഗ’ എന്നു പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ‘നിസർഗ’ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും. Read More

15:13 (IST)02 Jun 2020





















സെെറൺ ട്രയൽ റൺ നടത്തി

മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിൽ പുതുതായി സ്ഥാപിച്ച അപായമുന്നറിയിപ്പ് സൈറൺ ട്രയൽ റൺ നടത്തി. പുതിയതായി മാറ്റി സ്ഥാപിച്ച സൈറൺ ആണ് ട്രയൽ റൺ നടത്തിയത്. നാളെയും ട്രയൽ റൺ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകാനാവുന്ന സൈറണ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്. 2018ൽ ഇടുക്കി ഡാം തുറക്കുന്നതിനു മുന്നോടിയായി സൈറൺ മുഴക്കിയപ്പോൾ ഡാമിന് ഒന്നരകിലോമീറ്റർ അപ്പുറമുള്ള ചെറുതോണി ടൗണിൽ പോലും ശബ്ദം കേട്ടില്ല എന്ന് ആഷേപം ഉയർന്നതോടെയാണ് പുതിയ സൈറൺ സ്ഥാപിച്ചുള്ള പരീക്ഷണം.

15:06 (IST)02 Jun 2020





















ഓടകളിൽ ചപ്പും ചവറും നിറഞ്ഞ് വെള്ളം പോകാത്ത അവസ്ഥ, കോട്ടയത്തു നിന്നുള്ള ദൃശ്യം

14:45 (IST)02 Jun 2020





















രാവിലെ ലഭിച്ച ശക്തമായ മഴയ്ക്ക് ശേഷം തിരുവനന്തപുരം നഗരം

14:44 (IST)02 Jun 2020





















മത്സ്യതൊഴിലാളികൾ തിരിച്ചെത്തുന്നു, മുംബെെ തീരത്തുനിന്നുള്ള ദൃശ്യം

13:53 (IST)02 Jun 2020





















ഡാമുകളുടെ പരിശോധന നടത്തി

പാംബ്ല ഡിവിഷനിലെ എല്ലാ ഡാമുകളുടെയും പ്രീമണ്‍സൂണ്‍ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതായി റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാബ്ല ഡിവിഷന്റെ നിയന്ത്രണത്തില്‍ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ചെങ്കുളം, പൊന്‍മുടി, ആനയിറങ്കല്‍ മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളാണുള്ളത്. ഡാമിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചു. ഡീസല്‍ ജനറേറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്.

13:42 (IST)02 Jun 2020





















ഓറഞ്ച് അലർട്ട് നാല് ജില്ലകളിൽ

നാല് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. 

13:21 (IST)02 Jun 2020





















നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും

നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ രണ്ട് മണിയോടെ തുറക്കും. പരിസരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. 

13:19 (IST)02 Jun 2020





















അരുവിക്കര ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളം

ഷട്ടർ ഒന്ന് അടഞ്ഞുകിടക്കുന്നു

ഷട്ടർ രണ്ട്: 80 സെന്റീമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു 

ഷട്ടർ മൂന്ന്: 100 സെന്റീമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു 

ഷട്ടർ നാല്: 80 സെന്റീമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു 

ഷട്ടർ അഞ്ച്: 20 സെന്റീമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു 

ഷട്ടർ ആറ് അടഞ്ഞുകിടക്കുന്നു 

12:16 (IST)02 Jun 2020





















മഹാരാഷ്ട്രയിലും ഗുജറാത്തിലും അതീവ ജാഗ്രത

ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റ് ആകുന്നതോടെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 

10:35 (IST)02 Jun 2020





















അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു

അരുവിക്കര ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 80 സെന്റീമീറ്ററിൽ നിന്ന് നൂറ് സെന്റീമീറ്റർ ആയി ഉയർത്തി. രണ്ടാമത്തെ ഷട്ടർ 50 സെന്റീമീറ്ററിൽ നിന്ന് 80 ആയി ഉയർത്തി. നാലാമത്തെ ഷട്ടർ 50 സെന്റീമീറ്ററും ഉയർത്തിയിട്ടുണ്ട്. 

10:22 (IST)02 Jun 2020





















നിസർഗ ചുഴലിക്കാറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഉംപുന് ശേഷം ഭീഷണിയുയർത്തി നിസർഗ ചുഴലിക്കാറ്റ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതിതീവ്ര ന്യൂനമർദ്ദം ‘നിസർഗ’ എന്നു പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ‘നിസർഗ’ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 

10:21 (IST)02 Jun 2020





















തിരുവനന്തപുരത്തെ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ കലക്ടർ സന്ദർശിക്കും

വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ കളക്ടർ സന്ദർശിക്കുന്നു. ജഗതിയിലെ പ്രദേശങ്ങൾ സന്ദർശിക്കുന്നു. തുടർന്ന് അട്ടക്കുളങ്ങര വഴി തിരുവല്ലത്തേക്ക് പോകും.

10:20 (IST)02 Jun 2020





















തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട്

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം. സംസ്ഥാനത്ത് പലയിടത്തും രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. 

10:07 (IST)02 Jun 2020





















‘നിസർഗ’ എന്ന പേരിട്ടത് ബംഗ്ലാദേശ്

ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതോടെയാണ് ‘നിസർഗ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുക. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യയിൽ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിനു പേരിട്ടത് തായ്‌ലൻഡ് ആണ്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്. വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരായിരുന്നു ‘ഉംപുൻ’. അടുത്ത ചുഴലിക്കാറ്റിനു ഇന്ത്യ നൽകിയ ‘ഗതി’ എന്ന പേരാണ് നൽകുക.

08:35 (IST)02 Jun 2020





















ഇടുക്കിയിൽ മണ്ണിടിച്ചിലിനു സാധ്യത, ജാഗ്രത

ഇടുക്കി ജില്ലയിൽ അതീവ ജാഗ്രത. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. 

08:35 (IST)02 Jun 2020





















മത്സ്യതൊഴിലാളികൾക്ക് ജാഗ്രത

മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ശക്തമായ കാറ്റിനു സാധ്യത

08:20 (IST)02 Jun 2020





















അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറക്കുന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തും. സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. രാവിലെ ഏഴ് മണിക്ക് അരുവിക്കര ഡാമിലെ രണ്ടാം നമ്പർ ഷട്ടർ 50 സെ.മീ. ഉയർത്തി. ഷട്ടർ ലെവൽ കൂടുതൽ ഉയർത്താൻ സാധ്യതയുള്ളതിനാല്‍ സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.

08:19 (IST)02 Jun 2020





















മഹാരാഷ്‌ട്രയിൽ കനത്ത ജാഗ്രത

നിസർഗ ചുഴലിക്കാറ്റ് അതിരൂക്ഷമാകാൻ പോകുന്നത് മഹാരാഷ്ട്രയിൽ. മുംബെെ, താനെ, പൽഗാർ, റായ്‌ഗഡ് ജില്ലകളിൽ ശക്തമായ കാറ്റിനു സാധ്യത. മണിക്കൂറിൽ 105 മുതൽ 115 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. ചുഴലിക്കാറ്റായി രൂപാന്തരപ്പെടുന്ന സമയത്ത് 125 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത.അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. 

Kerala Monsoon Cyclone Weather Live Updates: അതേസമയം, പ്രവചിച്ചതു പോലെ സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. കാലവർഷത്തിന്റെ ഭാഗമായി ജൂൺ നാലുവരെ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷം എത്തുമെന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങളെ നേരത്തേ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിയിരുന്നു. മൺസൂണിന്റെ വരവ് സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala monsoon cyclone weather live updates heavy rain