Kerala Monsoon Bumper Lottery (BR 74) 2020: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് മൺസൂൺ ബംപർ BR 74. കോവിഡ് 19 വ്യപനത്തെ തുടർന്ന് നീണ്ടുപോയ ലോട്ടറിയുടെ നറഉക്കെടുപ്പ് സംസ്ഥാന ലോട്ടറി വകുപ്പ് ഓഗസ്റ്റ് നാലിന് നടത്തും. തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ചാണ് നറുക്കെടുപ്പ്. രണ്ട് മണി മുതൽ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നറുക്കെടുപ്പ് ലൈവായി ലഭിക്കും.
മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.
നിബന്ധനകളും വ്യവസ്ഥകളും
- ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും മേൽവിലാസവും എഴുതണം.
- സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം. 1 മുതൽ 3 വരെയുളള സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടർ ഓഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. സമ്മാനാർഹന്റെ ഒപ്പും പേരും മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാൻകാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFSC code സഹിതം) രേഖപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
- അന്യസംസ്ഥാനങ്ങളിൽ നിന്നുളള സമ്മാനാർഹർ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതാണ്.
- കൃത്രിമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.