scorecardresearch
Latest News

Kerala Monsoon Bumper BR 68 Lottery Result: മൺസൂൺ ബംപർ നറുക്കെടുപ്പ് പൂർത്തിയായി, ഒന്നാം സമ്മാനം കണ്ണൂരിന്

Kerala Lottery Monsoon Bumper BR 68 Result Today: 200 രൂപയുള്ള മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്

monsoon bumper lottery 2019, മൺസൂൺ ബംപർ, മൺസൂർ ബമ്പർ, monsoon bumper result, നറുക്കെടുപ്പ് ഫലം, monsoon bumper 2019 image, കേരള ലോട്ടറി, monsoon bumper br 68, ബംപർ ലോട്ടറി, monsoon bumper 2019 date, ലോട്ടറി ഫലം, monsoon bumper kerala, monsoon bumper 2019 kerala, kerala monsoon bumper 2019 result, kerala lottery monsoon bumper 2019, ie malayalam, ഐഇ മലയാളം

Kerala Monsoon Bumper BR 68 Lottery Result 2019: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബംപർ ലോട്ടറിയായ മൺസൂൺ ബംപർ BR 68 ന്റെ ഫലം പ്രഖ്യാപിച്ചു.

Read More: Kerala Nirmal Lottery NR-130 Result: നിർമ്മൽ NR-130 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

ME 174253 (കണ്ണൂർ) എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം MA 346416 (മലപ്പുറം), MB 496638 (എറണാകുളം), MC 297201 (കാസർകോട്), MD 347667 (വയനാട്), ME 350468 (കാസർകോട്) എന്നീ ടിക്കറ്റുകൾക്കാണ്.

Also Read: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംപർ; ആദ്യ വിൽപ്പന നാളെ

Monsoon Bumper, kerala lottery, ie malayalam
Monsoon Bumper, kerala lottery, ie malayalam

200 രൂപയുള്ള മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും.

അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

Also Read:Win Win W-520 Lottery Result: വിൻ വിൻ W-520 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ഇടുക്കിക്ക്

MA, MB, MC, MD, ME എന്നീ 5 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് പുറത്തിറക്കിയിട്ടുളളത്.

നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

നിബന്ധനകളും വ്യവസ്ഥകളും

  • ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും മേൽവിലാസവും എഴുതണം.
  • സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം. 1 മുതൽ 3 വരെയുളള സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടർ ഓഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. സമ്മാനാർഹന്റെ ഒപ്പും പേരും മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാൻകാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFSC code സഹിതം) രേഖപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
  • അന്യസംസ്ഥാനങ്ങളിൽ നിന്നുളള സമ്മാനാർഹർ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതാണ്.
  • കൃത്രിമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.
  • ഒരു ടിക്കറ്റിന് ആ നമ്പരിൽ ലഭിച്ച ഏറ്റവും ഉയർന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുളളൂ. നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയിൽനിന്നും കിഴിവ് ചെയ്യുന്നതാണ്.

Also Read: Kerala Akshaya Lottery AK-404 Result: അക്ഷയ AK-404 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala monsoon bumper 2019 br 68 result july 18