/indian-express-malayalam/media/media_files/2026/03/01/wayanad-township-2026-03-01-16-22-39.jpg)
ടൗൺഷിപ്പിൽ വീട് അനുവദിച്ച 178 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മുഖ്യമന്ത്രി നിർവഹിക്കുന്നു (ചിത്രം: പിആർഡി)
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നടന്നു. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കിയ ടൗൺഷിപ്പിലെ 178 വീടുകളുടെ താക്കോൽദാനവും പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റവന്യൂ മന്ത്രി കെ.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Also Read: ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി
ഒന്നാം പട്ടികയിലുള്ള 178 കുടുംബങ്ങൾക്കാണ് ഇന്ന് വീടുകൾ കൈമാറുന്നത്. 7 സെന്റ് ഭൂമിയിൽ ഏകദേശം 1000 ചതുരശ്ര അടിയിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ സൗകര്യപ്രദമായി ഒരു നില കൂടി പണിയാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ സ്ട്രക്ചർ.
Also Read: 'കേരള സ്റ്റോറി 2'ന് പ്രദര്‍ശനാനുമതി; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
/filters:format(webp)/indian-express-malayalam/media/media_files/2026/03/01/wayanad-township-2026-03-01-10-40-56.jpg)
മൊത്തം 64.47 ഹെക്ടറിൽ 410 വീടുകളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഇതിൽ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കി കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും.
/filters:format(webp)/indian-express-malayalam/media/media_files/2026/03/01/wayanad-township1-2026-03-01-10-40-56.jpg)
Also Read: ഡാറ്റ ചോർത്തിയിട്ടില്ല, സന്ദേശം അയച്ചത് ഐടി മിഷൻ മുഖേനയെന്ന് സർക്കാർ ഹൈക്കോടതിയിൽ
പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കുന്നുണ്ട്.
Read More: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം; പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us