തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മകനു കോവിഡ്. മകനു കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി തന്നെയാണ് അറിയിച്ചത്.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരനു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകനു കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ കോവിഡ് ഫലം നെഗറ്റീവാണ്.
Read More: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റില്ല; വോട്ടെടുപ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്
ഔദ്യോഗിക വസതിയിലെ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മന്ത്രിയും കുടുംബവും ക്വാറൻ്റെയ്നിൽ പ്രവേശിച്ചിരുന്നു. തിരുവനന്തപുരം ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്
മന്ത്രി കെ രാജു വീട്ടു നിരീക്ഷണത്തിൽ
തിരുവനന്തപുരം: മന്ത്രി കെ.രാജു കോവിഡ് നിരീക്ഷണത്തിൽ. ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്. കുളത്തൂപുഴയിൽ മന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ സന്നിഹിതനായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിലേക്ക് പ്രവേശിച്ചത്.
മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോകുന്നതെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ ഡ്രെെവറും ഗൺമാനും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.
Read More: വയനാട് ജില്ലയിൽ സ്ഥിതി ആശങ്കാജനകം, തിരുവനന്തപുരത്ത് സമ്പർക്ക ബാധിതർ മുന്നൂറിലധികം
തിരുവനന്തപുരം ജില്ലയിൽ ഇന്ന് പുതുതായി 320 പേർക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചമുതലുള്ള കണക്കാണിത്. തലസ്ഥാന ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 311 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചമുതൽ ഇന്ന് വൈകിട്ട് വരയൊണ് ഇത്രയും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് വ്യാഴാഴ്ച പൂർണമായ കണക്കുകളായിരുന്നു സർക്കാർ പുറത്തുവിട്ടത്. തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ഇന്നലെ ലഭിക്കാൻ ബാക്കിയായിരുന്നത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
Read More: ജനശതാബ്ദി യാത്രക്കാരന് കോവിഡ്; കൊച്ചിയിൽ ഇറക്കി ആശുപത്രിയിലാക്കി
20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 10,495 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.