തിരുവനന്തപുരം: കേരള മെഡിക്കൽ, ഫാർമസി, എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനത്തിൽ റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ് മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കിയത്. റാങ്ക് വിവരങ്ങൾ www.cee.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.

മെഡിക്കൽ പ്രവേശന പരീക്ഷയിൽ എറണാകുളം സ്വദേശിനി ജസ്‌മരിയ ബെന്നിക്ക് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി സാംറിൻ ഫാത്തിമയ്‌ക്ക് ആണ് രണ്ടാം റാങ്ക്. മെഡിക്കൽ എസ്‌സി വിഭാഗത്തിൽ രാഹുൽ അജിത്ത് ഒന്നാം റാങ്കും എസ്‌ടി വിഭാഗത്തിൽ അമാൻഡ എലിസബത്തും ഒന്നാം റാങ്ക് നേടി. ഫാർമസിയിൽ പത്തനംതിട്ട സ്വദേശി നിർമ്മൽ.ജെ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് അമൽ കെ.ജോൺസനാണ്.

എൻജിനീയറിങ്ങിൽ ആദ്യ അഞ്ചു റാങ്കുകളും ആൺകുട്ടികൾക്കാണ്. കോട്ടയം സ്വദേശി അമൽ മാത്യുവിനാണ് ഒന്നാം റാങ്ക്. കൊല്ലം സ്വദേശി ശബരി കൃഷ്‌ണയ്‌ക്കാണ് രണ്ടാം റാങ്ക്. ആർക്കിടെക്‌ചർ വിഭാഗത്തിൽ ഒന്നാം റാങ്ക് കൊല്ലം സ്വദേശി അഭിരാമി.ആർ സ്വന്തമാക്കി. എറണാകുളം സ്വദേശിയായ അഹമ്മദ് ഷബീറിനാണ് രണ്ടാം റാങ്ക്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ