തിരുവനന്തപുരം: കോവിഡ് ഇതര ചികിത്സ ബഹിഷ്കരിച്ചുകൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലാത്തതും സ്റ്റൈപന്‍ഡ് വര്‍ധനവില്‍ തീരുമാനമാകാത്തതുമാണ് സമരം തുടരാനുള്ള കാരണങ്ങള്‍.
സമരം തുടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. വാര്‍ഡുകളിലും ഔട്ട് പെഷ്യന്റ് (ഒപി) വിഭാഗത്തിലും രോഗികള്‍ ദുരിതത്തിലാകുന്ന സ്ഥിതിയാണ്. ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ശമ്പള വര്‍ധനവടക്കമുള്ള വിഷയങ്ങളില്‍ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കൂടുതല്‍ പ്രതിസന്ധിയെന്നാണ് ലഭിക്കുന്ന വിവരം. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നിലവില്‍ നടത്തുന്നത്. ഇതുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്ഥിതിഗതികള്‍ അത്ര ഗുരുതരമല്ല.
Also Read:ഹെലികോപ്റ്റര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം വൈകിട്ട്