കൊ​ച്ചി: സ്വാ​ശ്ര​യ കേ​സി​ൽ സ​ർ​ക്കാ​രി​ന് ഹൈക്കോടതിയിൽ നിന്ന് തി​രി​ച്ച​ടി. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​മാ​യി ക​രാ​ർ ഏ​ർ​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി നിരീക്ഷിച്ചു. ന​വം​ബ​ർ 15ന് ​മു​ൻ​പ് മാ​നേ​ജു​മെ​ന്‍റു​ക​ൾ ഫീ​സ് നി​ശ്ച​യി​ക്ക​ണ​മെ​ന്നും ഫെ​ബ്രു​വ​രി 15ന് ​മു​ൻ​പ് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നും തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അടുത്ത വര്‍ഷം മുതലുള്ള പ്രവേശനത്തിലായിരിക്കും ഈ ഉത്തരവ് ബാധകമാവുക. നിലവില്‍ താല്‍ക്കാലിക കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ കോടതി ഇടപെട്ടില്ല. ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാണ് കോ​ട​തി പ​റ​ഞ്ഞത്. ലാഭനഷ്ടങ്ങള്‍ നോക്കി ഫീസ് നിശ്ചയിക്കണമെന്നും തലവരിപ്പണം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മീ​ഷ​നു ഫീ​സ് നി​ശ്ച​യി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടോ​യെ​ന്ന സം​ശ​യ​വും കോ​ട​തി ഉ​ന്ന​യി​ച്ചു. ഫീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന​ല്ലെ ക​മ്മീ​ഷ​നെ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഫീ​സ് നി​ർ​ണ​യ​ത്തി​ന് ജം​ബോ ക​മ്മി​റ്റി​യെ​ന്തി​നാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഫീ​സ് നി​ശ്ച​യി​ക്കു​ന്ന​തി​ന് 10 അം​ഗ​ക​മ്മി​റ്റി​യെ​യാ​ണ് സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി വി​ധി​ക​ൾ പ്ര​കാ​രം അ​ഞ്ചം​ഗ ക​മ്മി​റ്റി​യാ​ണ് വ​രേ​ണ്ട​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

അതേസമയം ഫീസ് നിയന്ത്രിക്കാന്‍ മാത്രമായിരിക്കും റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശിച്ച സമയപരിധി പ്രകാരം ഫീസ് നിര്‍ണയം നടത്തിയാല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തോടെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഘടനയെ കുറിച്ച് വ്യക്തമായ ധാരണ ലഭ്യമാവുന്ന തരത്തിലാണ് കോടതി ഉത്തരവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ