ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍; അബുദാബി മലയാളിക്ക് 12 കോടിയുടെ ലോട്ടറി അടിച്ചു

മാസം 1,09,000 രൂപ ശമ്പളമുള്ള ശ്രീരാജ് കോടീശ്വരനായെങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ല. തനിക്ക് ഭാഗ്യം കൊണ്ടുവന്ന ഈ രാജ്യത്ത് തന്നെ ജോലി ചെയ്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു

അബുദാബി: അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ 33കാരനായ മലയാളിക്ക് പന്ത്രണ്ട് കോടി രൂപ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ മലയാളിയായ ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിനാണ് സമ്മാനം ലഭിച്ചത്.
12,71,70,000 കോടിയുടെ രൂപയുടെ ജാക്ക്പോട്ടാണ് യു.എ.ഇയില്‍ ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന മുപ്പത്തിമൂന്നുകാരന്‍ ശ്രീരാജ് കൃഷ്ണന് ലഭിച്ചത്.

ഈ മാസം അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഭാഗ്യദേവത ശ്രീരാജിനെ തേടിയെത്തിയത്. ഒന്‍പത് വര്‍ഷമായി ദുബായില്‍ ഒരു ഷിപ്പിംങ് കോര്‍ഡിനേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ശ്രീരാജ്. സ്ഥിരം ടിക്കറ്റുകള്‍ എടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും ലഭിച്ചിട്ടില്ല.

സമ്മാനത്തുകകൊണ്ട് വീട്ടുലോണ്‍ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്നാണ് ശ്രീരാജിന്റെ ആഗ്രഹം. മാസം 1,09,000 രൂപ ശമ്പളമുള്ള ശ്രീരാജ് കോടീശ്വരനായെങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ല. തനിക്ക് ഭാഗ്യം കൊണ്ടുവന്ന ഈ രാജ്യത്ത് തന്നെ ജോലി ചെയ്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. ബിഗ് ടിക്കറ്റില്‍ നിന്നുള്ള വിളിവന്നപ്പോള്‍ അന്തംവിട്ടുപോയി. അല്പം കഴിഞ്ഞപ്പോഴാണ് എല്ലാം യാഥാര്‍ത്ഥ്യമാണെന്ന് മനസിലായത്, ശ്രീരാജ് പറയുന്നു. ഭാര്യ അശ്വതി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala man wins 12 crore jackpot in abhu dhabi

Next Story
കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യം തേടി കേസിലെ പ്രതികൾkottiyoor rape case, robin vadakkumchery
The moderation of comments is automated and not cleared manually by malayalam.indianexpress.com