Kerala Lottery Win Win W-611 Result: വിൻ വിൻ W-611 ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം

Kerala Lottery Win Win W-611 Lottery Result: Kerala Lottery Win Win W-611 Result: വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്

Kerala Lottery Win Win W-611 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-611 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ വിറ്റ WP 632155 ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം തൃശൂരിൽ വിറ്റ WZ 356539 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

kerala lottery, ie malayalam
kerala lottery, ie malayalam

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-492 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിൽ നടന്നത്. ഏപ്രിൽ ഏഴിന് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഇന്നലെയാണ് നടന്നത്. ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ AZ 250249 നമ്പറിലുള്ള ടിക്കറ്റിനാണ്.രണ്ടാം സമ്മാനം കാസർഗോഡ് വിറ്റ AY 789358 എന്ന നമ്പറിലുള്ള  ടിക്കറ്റിനും.ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

അക്ഷയ ഭാഗ്യക്കുറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Read More: Kerala Vishu Bumper BR 79 Lottery 2021: വിഷു ബമ്പർ BR 79 നറുക്കെടുപ്പ് മേയ് 23 ന്

വിഷു ബമ്പർ BR 79 ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 23ന് നടക്കും. ടിക്കറ്റ് വില 250 രൂപയാണ്. BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേർക്ക്). നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാം 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery win win w 611 result

Next Story
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com