Kerala Lottery Win Win W-541 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-541 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ WW 915239 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ WZ 561391 എന്ന ടിക്കറ്റ് നമ്പരിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Kerala Lottery Sthree Sakthi SS-186 Result: സ്ത്രീ ശക്തി SS-186 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Win Win W-541 Result, kerala lottery result, ie malayalam

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-420 ലോട്ടറിയുടെ നറുക്കെടുപ്പ് ഞായറാഴ് പൂർത്തിയായി. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. ഇടുക്കിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് നമ്പർ: RX 374957. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Read More: Kerala Pournami Lottery RN-420 Result: പൗര്‍ണമി RN-420 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഫലം നവംബർ 30ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 5 കോടി കോട്ടയം ജില്ലയിൽ വിറ്റ RI 332952 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം NA 519045 (തിരുവനന്തപുരം), VA 584416 (പാലക്കാട്), RA 467898 (ആലപ്പുഴ), TH 576552 (തൃശൂർ), RI 578954 (എറണാകുളം) എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Read More: Kerala Pooja Bumper Lottery Result: പൂജ ബംപർ ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബംപറാണ്. ക്രിസ്മസ് പുതുവത്സര ബംപർ (BR 71) ലോട്ടറി ടിക്കറ്റ് വിൽപന നവംബർ 30ന് ഉദ്ഘാടനം ചെയ്തു. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ. 2020 ഫെബ്രുവരി 10 നാണ് നറുക്കെടുപ്പ്.

Read More: ക്രിസ്മസ് പുതുവത്സര ബംപർ: ഒന്നാം സമ്മാനം 12 കോടി, ടിക്കറ്റ് വിൽപന ആരംഭിച്ചു

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.