Kerala Lottery Win Win W-538 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-538 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലാണ് ഒന്നാം സമ്മാനം. WF 598487 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം തൃശ്ശൂര്‍ ജില്ലയിലാണ്. WC 178060 എന്ന നമ്പറിനാണ് രണ്ടാം സ്ഥാനം.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

Kerala Lottery Sthree Sakthi SS-183 Result: സ്ത്രീ ശക്തി SS-183 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-417 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ എറണാകുളം ജില്ലയിൽ വിറ്റ RD 529908 എന്ന നമ്പരിനാണ്. ഇതേ നമ്പരിൽ മറ്റ് സീരിസുകളിലുള്ള നമ്പരുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനമായും ലഭിക്കും. രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപ പാലക്കാട് ജില്ലയിൽ വിറ്റ RA 843098 എന്ന നമ്പരിനും മൂന്നാം സമ്മാനം പത്തനംതിട്ട ജില്ലയിൽ വിറ്റ RL 198608 എന്ന നമ്പരിനുമാണ്.

Kerala Pournami Lottery RN-417 Result: പൗര്‍ണമി RN-417 ലോട്ടറി നറുക്കെടുപ്പ് ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 421 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം കാസർഗോഡ് ജില്ലയിൽ വിറ്റ KP 755615 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ KX 200479 എന്ന ടിക്കറ്റ് നമ്പരിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Kerala Karunya Lottery KR 421 Result: കാരുണ്യ KR 421 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കാസർഗോഡ് ജില്ലയിൽ വിറ്റ ടിക്കറ്റിന്

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Kerala Pooja Bumper Lottery 2019: പൂജാ ബംപർ: ഒന്നാം സമ്മാനം അഞ്ചു കോടി; നറുക്കെടുപ്പ് നവംബർ 30 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ഭാഗ്യക്കുറി പൂജ ബംപറാണ്. കേരള സംസ്ഥാന പൂജാ ബംപർ (BR 70) നവംബർ 30 ന് നറുക്കെടുക്കും. ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook