Win Win W-600 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-600 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. പാലക്കാട് ജില്ലയിൽ വിറ്റ WJ 139570 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് എറണാകുളം ജില്ലയിൽ വിറ്റ WL 359951 എന്ന ടിക്കറ്റിനാണ്. തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞാണ് വിൻ വിൻ ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കുന്നത്. ഫലം നാലു മണി മുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സമാശ്വാസ സമ്മാനം(8000)
WA 139570, WB 139570, WC 139570, WD 139570, WE 139570, WF 139570, WG 139570, WH 139570, WK 139570, WL 139570, WM 139570
മൂന്നാം സമ്മാനം (1 Lakh)
WA 651499, WB 514822, WC 110554, WD 358779, WE 792014, WF 649414, WG 143636, WH 298888, WJ 832559, WK 127007, WL 358556, WM217756
വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
Read More: Karunya Lottery KR-483 Result: കാരുണ്യ KR-483 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം
ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 483 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിൽ നടന്നത്. KY 467046 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനത്തിനു അർഹമായ നമ്പർ KN 327184 ആണ്.
5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് ജനുവരി 17, ഞായറാഴ്ച നടന്നു. ഒന്നാം സമ്മാനം 12 കോടി രൂപ നേടിയ ടിക്കറ്റ് നമ്പർ XG 358753. തിരുവനന്തപുരത്തു വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു ഗോർഖി ഭവനിൽ മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനം നറുക്കെടുത്തു. ഒപ്പം ആറ് കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
ആറു കോടി രൂപ ഒന്നാം സമ്മാനമായി നല്കുന്ന ഈ വർഷത്തെ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 200 രൂപയാണ് ടിക്കറ്റ് വില. ഇതിന് പുറമെ, അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യും പുറത്തിറങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും.