Kerala Karunya Lottery KR-483 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 483 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
KY 467046 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനത്തിനു അർഹമായ നമ്പർ KN 327184 ആണ്.
KN 169278, KO 104280, KP 839653, KR 123523, KS 299566, KT 696035, KU 359254, KV 248254, KW 612780, KX 609227, KY 775469, KZ 802893 എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
ക്രിസ്മസ്-പുതുവത്സര ബംപർ: 12 കോടി അടിച്ചത് ആര്യങ്കാവിൽ വിറ്റ ടിക്കറ്റിന്
ടിക്കറ്റിനു 40 രൂപവിലയുള്ള കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
5,000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-208 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. NF-802248 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NK-702905 എന്ന നമ്പർ രണ്ടാം സമ്മാനത്തിനു അർഹമായി. നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
ആറു കോടി രൂപ ഒന്നാം സമ്മാനമായി നല്കുന്ന ഈ വർഷത്തെ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 200 രൂപയാണ് ടിക്കറ്റ് വില. ഇതിന് പുറമെ, അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യും പുറത്തിറങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും.