തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് രണ്ടിന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 വെളളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാറ്റി.
ജൂൺ ആറിന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. മേയ് 8, 15 ശനിയാഴ്ചകളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കാരുണ്യ-498, കാരുണ്യ-499 എന്നീ ഭാഗ്യക്കുറികളും റദ്ദ് ചെയ്തു. ഇതോടൊപ്പം മേയ് 4, 5, 6, 7 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (SS-259), അക്ഷയ (AK-496), കാരുണ്യ പ്ലസ് (KN-367), നിർമ്മൽ ( NR-223) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റിവച്ചു. ഇവയുടെ പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.
Read More: Kerala Nirmal Lottery NR-222 Result: നിർമൽ NR-222 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.