Latest News

ലോക്ക്ഡൗൺ: ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവച്ചു, ചിലത് റദ്ദാക്കി

മേയ് 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളിൽ നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കി

kerala nirmal nr-220 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-220 result, nirmal nr-220 lottery result, nirmal nr-220 lottery, nirmal nr-220 kerala lottery, kerala nirmal nr-220 lottery, nirmal nr-220 lottery today, nirmal nr-220 lottery result today, nirmal nr-220 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-220, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-220, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മേയ് 10, 11, 12, 14 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ (W-615), സ്ത്രീ ശക്തി (SS-260), അക്ഷയ (AK-497), ഭാഗ്യമിത്ര (BM-06) എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.

മേയ് 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളിൽ നിശ്ചയിച്ചിരുന്ന കാരുണ്യ പ്ലസ് KN-368, നിർമ്മൽ NR-224, വിൻ വിൻ W-616, സ്ത്രീ ശക്തി SS-261, അക്ഷയ AK-498, കാരുണ്യ പ്ലസ് KN-369, നിർമ്മൽ NR-225, കാരുണ്യ KR-500, വിൻ വിൻ W-617, സ്ത്രീ ശക്തി SS-262, അക്ഷയ AK-499, കാരുണ്യ പ്ലസ് KN-370 ഭാഗ്യക്കുറികൾ റദ്ദാക്കി.

Read More: ലോക്ക്ഡൗൺ നാളെ രാവിലെ ആറു മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery tickets due to kerala covid lockdown494787

Next Story
ലോക്ക്ഡൗൺ ഇളവുകൾ കുറയ്ക്കണമെന്ന് പൊലീസ്, മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചുkerala police, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com