തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വില കൂട്ടി ഉത്തരവിറങ്ങി. 10 രൂപ വീതമാണ് ടിക്കറ്റ് വില കൂടിയത്. സർക്കാരിനു കീഴിലെ ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. ഇനി മുതൽ വിൻ വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, പൗർണമി എന്നീ ലോട്ടറി ടിക്കറ്റുകൾക്ക് 40 രൂപ നൽകണം. മാർച്ച് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. 50 രൂപയുടെ കാരുണ്യ ടിക്കറ്റിന്റെ വില 40 രൂപയാക്കി കുറച്ചിട്ടുണ്ട്. ഇനി എല്ലാ ടിക്കറ്റുകൾക്കും ഒരേ വിലയായിരിക്കും.

ലോട്ടറി ജിഎസ്‌ടി നിരക്ക്  28 ശതമാനമായി കേന്ദ്രം വർധിപ്പിച്ചതിനെത്തുടർന്നാണ് ടിക്കറ്റ് വില കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിലവിൽ 12 ശതമാനമാണു ജിഎസ്‌ടി. പുതിയ ജിഎസ്ടി നിരക്കിന്റെ ഭാഗമായി ലോട്ടറി ടിക്കറ്റുകൾക്ക് വില കൂട്ടുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. നേരിയ തോതിൽ വില കൂട്ടുന്നതിനോടു തൊഴിലാളി യൂണിയനുകൾക്ക് എതിർപ്പില്ലെന്നും വില വർധിപ്പിച്ചില്ലെങ്കിൽ തൊഴിലാളികൾക്കു കിട്ടുന്ന കമ്മിഷനിൽ കുറവു വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Kerala Karunya Plus KN-302 Lottery Result: കാരുണ്യ പ്ലസ് KN-302 ലോട്ടറി, ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടി; വറുതിക്കിടയിലും പ്രതീക്ഷയോടെ സംസ്ഥാന ബജറ്റ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബംപറാണ് (BR 71. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ. 2020 ഫെബ്രുവരി 10 നാണ് നറുക്കെടുപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.