Thiruvonam Bumper 2019 BR 69 Lottery Result Date, Time: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ (സെപ്റ്റംബർ 19) നടക്കും. തിരുവോണം ബംപറിന്റെ സമ്മാനത്തുക 12 കോടിയാണ്. 300 വില വരുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) ജൂലൈ 21 മുതലാണ് വിൽപന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇനി ഏതാനും ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്നു വൈകുന്നേരത്തിനുളളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
95.68 കോടി രൂപയാണ് ടിക്കറ്റ് വിൽപന ഇനത്തിൽ സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ഇതിൽ 12 ശതമാനം ജിഎസ്ടിയും 65 രൂപ ഏജൻസി കമ്മിഷനും കിഴിച്ച് 208 രൂപയോളമാണ് ടിക്കറ്റ് ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത്. സമ്മാനത്തുകയും അതിന്റെ ഏജൻസി കമ്മിഷനും കിഴിച്ചാലും സർക്കാരിന്റെ ലാഭം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
Thiruvonam Bumper Lottery Results 2019: ഓണം ബംപർ നറുക്കെടുപ്പ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.
Read Here: Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?
Onam Bumper BR-69 Lottery Result – 2019
തിരുവനന്തപുരം വാന്റോസ് ജംങ്ഷന് ഗോര്‍ക്കി ഭവനില്‍ വച്ചാണ് സെപ്റ്റംബര്‍ 19ന് തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) നറുക്കെടുപ്പ് നടക്കുക. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.
Kerala Lottery Thiruvonam Bumper 2019 Prize Structure
തിരുവോണം ബംപറിന്റെ സമ്മാനതുക
ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)
ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും 2000 രൂപ വീതം 45000 സമ്മാനങ്ങളും 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നുണ്ട്.