scorecardresearch
Latest News

Kerala Lottery Thiruvonam Bumper 2022: പരമാവധി അച്ചടിക്കുക 90 ലക്ഷം ടിക്കറ്റുകൾ, വില 500 രൂപ

Kerala Lottery Thiruvonam Bumper 2022: പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്

Lottery, ലോട്ടറി, ഭാഗ്യക്കുറി, Draw, നറുക്കെടുപ്പ്, Result, ഫലം, Lottery Result, ലോട്ടറി ഫലം, Lottery Department, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്, ഭാഗ്യക്കുറി വകുപ്പ്, State Lottery, സംസ്ഥാന ഭാഗ്യക്കുറി, Kerala Lottery, കേരള ലോട്ടറി, Sthree Sakthi, Stree Sakti, സ്ത്രീശക്തി, Karunya Plus, Kaarunya Plus, കാരുണ്യ പ്‌ളസ്, Karunya,Kaarunya,കാരുണ്യ, Win Win, വിൻവിൻ, Akshaya, അക്ഷയ, Nirmal, നിർമൽ, Pournami, പൗർണമി, Sthree Sakthi Lottery, Stree Sakti Lottery, സ്ത്രീശക്തി, Karunya Plus Lottery, Kaarunya Plus Lottery, കാരുണ്യ പ്‌ളസ്, Karunya Lottery,Kaarunya Lottery, കാരുണ്യ, Win Win Lottery, വിൻവിൻ, Akshaya Lottery,അക്ഷയ, Nirmal Lottery, നിർമൽ, Pournami Lottery, പൗർണമി, Covid-19, കോവിഡ് 19,Containment Zone, കണ്ടെയ്ൻമെന്റ് സോൺ, ie malayalam, ഐഇ മലയാളം

Kerala Lottery Thiruvonam Bumper 2022: തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. ജൂലൈ 18 മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങും. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ്. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കുന്നത്.

പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കുന്നത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മിഷൻ ഇനത്തിൽ കിട്ടും.

ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ വിവാദമാകുന്ന കാലത്ത് വിശ്വാസ്യതയും സുരക്ഷതിതത്വവും സർക്കാർ ലോട്ടറിയുടെ മികവാണ്. അത്യാധുനിക പ്രിന്റിംഗ് സാങ്കേതിക വിദ്യയും തിരുവോണം ബംപറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റുകൂടിയാണു തിരുവോണം ബംപർ. കൃത്രിമം നടക്കുന്നുവെന്ന പരാതികൾ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങൾ ലോട്ടറി വകുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം 54 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവൻ വിൽപ്പന നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery thiruvonam bumper 2022 90 lakh tickets printed