scorecardresearch

Kerala Lottery Thiruvonam Bumper: തിരുവോണം ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു

Kerala Lottery Thiruvonam Bumper: സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ്

Kerala Lottery Thiruvonam Bumper: സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ്

author-image
WebDesk
New Update
Kerala Lottery, തിരുവോണം ബംപർ, Thiruvonam Bumper, തിരുവോണം ബമ്പർ, Kerala Lottery result, ലോട്ടറി ഫലം, lottery kerala, കേരള ലോട്ടറി, Thiruvonam Bumper ticket, ie malayalam

Kerala Lottery Thiruvonam Bumper: തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ എം എൽ എ വി കെ പ്രശാന്തിനു നൽകി തിരുവോണം ബംപറിന്റെ പ്രകാശനം നിർവ്വഹിച്ചു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. എസ് കാർത്തികേയൻ ഐഎഎസും സന്നിദ്ധനായിരുന്നു.

Advertisment

12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ് നടത്തുക.

തിരുവോണം ബംപർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

Read More: Kerala Bhagyamithra BM 6 Lottery Result: ഭാഗ്യമിത്ര BM 6 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Advertisment

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

Onam Bumper Kerala Lottery Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: