/indian-express-malayalam/media/media_files/uploads/2023/01/kerala-lottery1.jpg)
കേരള ലോട്ടറി
തിരുവനന്തപുരം: 2023ലെ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. തിരുവനന്തപുരം ഗോർഖീഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഇത്തവണത്തെ സമ്മർ ബംപർ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക.
ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. കേരള ഭാഗ്യക്കുറിയുടെ സമ്മർ ബംർ നറുക്കെടുപ്പ് മാർച്ച് 19 നാണ് നടക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.