Kerala Lottery Summer Bumper BR-90 Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR 90 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ SE 222282 നമ്പര്‍ ടിക്കറ്റിന്. ആലുവയിലെ മാഞ്ഞൂരാന്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്.
രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 എന്ന ടിക്കറ്റ് നമ്പരിനാണ്.
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്ക്
SA 138095, SA 520549, SB 211059, SB 284943, SC 112247, SC 475578, SD 286752, SE 300115, SG 519512, SG 330278, SD 539774, SE 260917



ഇത്തവണത്തെ സമ്മർ ബംപർ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുള്ളത്. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. കേരള ഭാഗ്യക്കുറിയുടെ സമ്മർ ബംർ നറുക്കെടുപ്പ് മാർച്ച് 19 നാണ് നടക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.