Kerala Lottery Sthree Sakthi SS-193 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-193 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. കാസർഗോഡ് ജില്ലയിൽ വിറ്റ SE 109677 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ചത് തൃശൂർ ജില്ലയിൽ വിറ്റ SC 874243 എന്ന ടിക്കറ്റ് നമ്പറിനാണ്. വെെകിട്ട് നാല് മുതൽ നറുക്കെടുപ്പ് ഫലം കേരള ലോട്ടറി വകുപ്പിന്റെ വെബ്‌സെെറ്റിൽ ലഭ്യമാണ്.

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ, രണ്ടാം സമ്മാനം 5 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-548 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചു. ഇടുക്കിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WM 468814 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇടുക്കിയിൽ തന്നെ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനവും. WG 905638 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

Read Also: Horoscope Today January 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബംപറാണ് (BR 71. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ. 2020 ഫെബ്രുവരി 10 നാണ് നറുക്കെടുപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.