scorecardresearch

Kerala Lottery Sthree Sakthi SS 259: സ്ത്രീശക്തി SS-259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

Kerala Lottery Sthree Sakthi SS 259: പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും

Kerala Lottery Sthree Sakthi SS 259: സ്ത്രീശക്തി SS-259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

Kerala Lottery Sthree Sakthi SS 259: തിരുവനന്തപുരം: ഇന്നു നടക്കേണ്ടിയിരുന്ന സ്ത്രീശക്തി SS-259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില.

മേയ് രണ്ടിന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 വെളളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാറ്റി. ജൂൺ ആറിന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. മേയ് 8, 15 ശനിയാഴ്ചകളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കാരുണ്യ-498, കാരുണ്യ-499 എന്നീ ഭാഗ്യക്കുറികളും റദ്ദ് ചെയ്തു.

Read More: ലോട്ടറി നറുക്കെടുപ്പുകൾ മാറ്റിവച്ചു, ഏതാനും ഭാഗ്യക്കുറികൾ റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery sthree sakthi ss 259 postponed

Best of Express