Kerala Lottery Sthree Sakthi SS 258 Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 258 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. വയനാട് വിറ്റ SO 690176 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. കാഞ്ഞങ്ങാട് വിറ്റ SV 314501 എന്ന ടിക്കറ്റ് നമ്പരിനു രണ്ടാം സമ്മാനം ലഭിച്ചു. ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തുനോക്കേണ്ടതാണ്.

സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില.
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
Also Read: Kerala Lottery Win Win W-613 Result: വിൻ വിൻ W-613 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-613 ടിക്കറ്റാണ് ഏറ്റവും ഒടുവിൽ നറുക്കെടുത്തത്. ചിറ്റൂരിൽ വിറ്റ WT 282516 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. നെയ്യാറ്റിൻകരയിൽ വിറ്റ WR 828271 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം.