Kerala Sthree Sakthi SS-202 Lottery: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-202 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. കോഴിക്കോട് ജില്ലയിൽ വിറ്റ SW 268763 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കണ്ണൂർ ജില്ലയിൽ വിറ്റ SW 137385 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മാർച്ച് 24ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read More: Kerala Win Win W-557 Lottery Result: വിൻവിൻ W-557 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

മാർച്ച് 23ന് നടക്കേണ്ടിയിരുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂൺ അഞ്ചിന് നടന്നിരുന്നു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ WU 225896 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ WP 186835 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു.

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വിൽപന തുടങ്ങിയിട്ടുണ്ട്. സമ്മർ ബംപറിന്റേതടക്കം 8 ലോട്ടറി ടിക്കറ്റുകളുടെ വിൽപനയാണ് ആരംഭിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിൽ വിൽപന പാടില്ല. ശനിയാഴ്ച അവധിയായതിനാൽ ഓഫീസ് പ്രവർത്തിക്കേണ്ടതില്ല. ശനിയാഴ്ച ഏജന്റുമാർക്കും വിൽപനക്കാർക്കും ടിക്കറ്റ് വിൽപനയ്ക്ക് തടസ്സമില്ല. എന്നാൽ ഞായറാഴ്ച പൂർണ ലോക്ക്ഡൗൺ ആയതിനാൽ വിൽപന പാടില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്റുമാർ ടിക്കറ്റ് വിൽക്കേണ്ടത്. ഏജന്റുമാർക്ക് മാസ്ക്കും സാനിറ്റൈസറും ക്ഷേമനിധി ബോർഡ് വഴി നൽകും.

ജൂലൈ 1 മുതൽ പുതിയ ടിക്കറ്റുകൾ വിപണിയിൽ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. പൗർണമി RN 435, വിൻവിൻ W 557, സ്ത്രീശക്തി SS 202 എന്നീ മൂന്നു ടിക്കറ്റുകളുടെ 30% തിരിച്ചെടുക്കും. വിൽക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകൾ വീതമുളള ബുക്കുകളാണു തിരിച്ചെടുക്കുക. പുതിയ ടിക്കറ്റ് അച്ചടിക്കുമ്പോൾ പകരമായി നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.