Kerala Lottery Sthree Sakthi SS-196 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-196 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. കണ്ണൂർ ജില്ലയിൽ വിറ്റ SN 202108 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് ആലപ്പുഴ ജില്ലയിൽ വിറ്റ SV 453731 എന്ന ടിക്കറ്റ് നമ്പരിനാണ്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Read More: Kerala Lottery Akshaya AK-432 Result: അക്ഷയ AK-432 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്
Read More: രാജൻ ഇനി കോടീശ്വരൻ; ക്രിസ്മസ്-പുതുവത്സര ബംപർ കണ്ണൂരുകാരന്
സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ, രണ്ടാം സമ്മാനം 5 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-550 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിങ്കളാഴ് പൂർത്തിയായി. മലപ്പുറം ജില്ലയിൽ വിറ്റ WO 800754 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ചത് കോട്ടയം ജില്ലയിൽ വിറ്റ WV 361853 എന്ന ടിക്കറ്റ് നമ്പരിനാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
Read More: Win Win W-551 Lottery Result: വിൻ വിൻ W-551 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
Read More: Kerala Christmas New Year Bumper Lottery 2020: ക്രിസ്മസ് പുതുവത്സര ബംപർ; വിജയികളെ അറിയാം
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിങ്കളാഴ്ച പൂർത്തിയായി. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിനാണ്. എസ്.ടി. 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റാണിത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂത്തുപറമ്പിലെ പയ്യന് ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്.