scorecardresearch
Latest News

Kerala Lottery Sthree Sakthi SS-190 Result: സ്ത്രീ ശക്തി SS-190 ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ

Kerala Lottery Sthree Sakthi SS-190 Result: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്

Kerala Lottery Sthree Sakthi SS-190 Result: സ്ത്രീ ശക്തി SS-190 ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ

Kerala Lottery Sthree Sakthi SS-190 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-190 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ SP413769 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ SR720012 എന്ന ടിക്കറ്റിനുമാണ്.

Kerala Akshaya Lottery AK-426 Result: അക്ഷയ AK-426 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-545 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ WN 116170 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം വയനാട് ജില്ലയിൽ വിറ്റ WW 693726 എന്ന ടിക്കറ്റ് നമ്പരിനാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി ലഭിക്കുന്നത് 8,000 രൂപയാണ്.

Read More: Kerala Lottery Win Win W-545 Result: വിൻ വിൻ W-545 ലോട്ടറി, ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിന്

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബംപറാണ് (BR 71. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ. 2020 ഫെബ്രുവരി 10 നാണ് നറുക്കെടുപ്പ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery sthree sakthi ss 190 result