Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലെത്തിച്ചു
‘ഉറങ്ങിയിട്ട് നാല് ദിവസമായി’; ഇസ്രയേലിലെ കലാപഭൂമിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍
കടലാക്രമണം മൂലം തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ

Kerala Lottery Sthree Sakthi SS-172 Result: സ്ത്രീ ശക്തി SS-172 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്

Kerala Lottery Sthree Sakthi SS-172 Result: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്

Kerala Lottery Sthree Sakthi SS-172 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-172 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. എറണാകുളം ജില്ലയിൽ നിന്നെടുത്ത SW 827019 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനവും എറണാകുളത്തിനാണ്. ടിക്കറ്റ് നമ്പർ ST 509194. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Read More: Kerala Akshaya Lottery AK-410 Result: അക്ഷയ AK-410 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-525 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിങ്കളാഴ്ച പൂർത്തിയായി. ഓഗസ്റ്റ് 13ാം തിയ്യതി നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് മഴ മൂലം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. തൃശൂർ ജില്ലയിൽ വിറ്റ WX 365353 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. വയനാട് ജില്ലയിൽ വിറ്റ WT 466515 എന്ന ടിക്കറ്റിന് രണ്ടാം സ്ഥാനവും ലഭിച്ചു.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.

Read More: Kerala Lottery Win Win W-525 Result: വിൻ വിൻ W-525 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് തിരുവോണം ബംപർ. തിരുവോണം ബംപർ ടിക്കറ്റിന്റെ വില 300 രൂപയാണ്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. സെപ്റ്റംബർ 19 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

Read More: തിരുവോണം ബംപര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു, നറുക്കെടുപ്പ് സെപ്റ്റംബർ 19 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ സമ്മാനത്തുക. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery sthree sakthi ss 172 result

Next Story
Kerala News Highlights: ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; ആവശ്യവുമായി പിതാവ് മുഖ്യമന്ത്രിയെ കണ്ടുbalabhaskar
The moderation of comments is automated and not cleared manually by malayalam.indianexpress.com