Kerala Lottery Sthree Sakthi SS-169 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-169 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. പാലക്കാട് വിറ്റ SC 808256 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയത് SB 550316 എന്ന ടിക്കറ്റ് നമ്പറിനാണ്. ഇതും പാലക്കാട് വിറ്റ ടിക്കറ്റാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Read More: Kerala Akshaya Lottery AK-407 Result: അക്ഷയ AK-407 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

Monsoon Bumper Lottery 2019: ആദ്യം ലക്ഷപ്രഭു, ഇപ്പോൾ കോടീശ്വരൻ; മൺസൂർ ബംപർ അഞ്ച് കോടി അജിതന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് തിരുവോണം ബംപർ. തിരുവോണം ബംപർ ടിക്കറ്റിന്റെ വില 300 രൂപയാണ്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. സെപ്റ്റംബർ 19 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

Read Also: തിരുവോണം ബംപര്‍ നറുക്കെടുപ്പ് സെപ്റ്റംബർ 19 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ സമ്മാനത്തുക. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-524 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. എറണാകുളം ജില്ലയിൽ വിറ്റ WC 176363 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ വിറ്റ WL 585892 എന്ന ടിക്കറ്റ് നമ്പറിനാണ്.

Also Read: Kerala Lottery Win Win W-524 Result: വിൻ വിൻ W-524 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-396 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ വിറ്റ RC 754933 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ വിറ്റ RL 923629 എന്ന ടിക്കറ്റ് നമ്പറിനാണ്. പാലക്കാട് ജില്ലയിൽ വിറ്റ RJ 735284 എന്ന ടിക്കറ്റ് നമ്പറിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.

Also Read: Pournami Lottery RN-403 Result: പൗര്‍ണമി RN-403 ലോട്ടറി, ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.