Kerala Lottery Sthree Sakthi SS-164 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-164 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SU 747822 (കൊല്ലം) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം SP 142844 (പാലക്കാട്) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Kerala Lottery Sthree Sakthi SS-164 Result, kerala lottery, ie malayalam

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala Akshaya Lottery AK-402 Result Today: അക്ഷയ AK-402 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-519 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ (ജൂലൈ 1) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം WO 588442 (എറണാകുളം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം WN 357932 (ഇടുക്കി) ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-398 ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം (ജൂൺ 30) നടത്തിയിരുന്നു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ RZ 533660 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ RO 153984 എന്ന നമ്പരും മൂന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ RV 716983 എന്ന നമ്പരും സ്വന്തമാക്കി.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 402 ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം (ജൂൺ 29) പൂർത്തിയായിരുന്നു. ഒന്നാം സമ്മാനം KB 442542 (ആലപ്പുഴ) എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് കോട്ടയത്ത് നിന്നെടുത്ത KJ 153970 എന്ന ടിക്കറ്റ് നമ്പരിനാണ്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.