Kerala Lottery Sthree Sakthi SS-160 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-160 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SU 520159 (എറണാകുളം) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം SX 407339 (പാലക്കാട്) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Sthree Sakthi SS-160 Result, kerala lottery, ie malayalam

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Akshaya Lottery AK-398 Result Today: അക്ഷയ AK-398 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-515 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ (ജൂൺ 3) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം WO 928773 (കൊല്ലം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം WX 544866 (തിരുവനന്തപുരം) ടിക്കറ്റിന് ലഭിച്ചു. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്.

Win Win W-515 Lottery Result Today: വിൻ വിൻ W-515 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം കൊല്ലത്തിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗർണമി RN-394 ഭാഗ്യക്കുറിയുടെ ഫലം ഞായറാഴ്ച (മേയ് 2) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം RY 360244 (കാസർകോട്) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം RR 299912 (മലപ്പുറം) ടിക്കറ്റിനും മൂന്നാം സമ്മാനം RN 600012 (എറണാകുളം) ടിക്കറ്റിനും ലഭിച്ചു. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Pournami Lottery RN-394 Result: പൗര്‍ണമി RN-394 ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ പ്രഖ്യാപിച്ചു

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.